Created by - Dr Sreenath Karayatt
ഒരു വിയന്ന യാത്രവിയന്ന യാത്ര കുറിപ്പ്!5-11-17 ന് രാവിലെ 6 മണിക്ക് ബോംബയിൽ നിന്നും 450 യാത്രക്കാരുമായി ടർക്കിഷ് എയർലൈൻസ് യാത്ര ആരംഭിച്ചു. സിംഹഭാഗം ജനങ്ങളും ഇസ്ലാമാണ് അവരുടെ ഏതോ പുണ്യ സങ്കേതത്തിലേക്കുള്ള യാത്രയാണ്അവരെ അനുസരിപ്പിക്കാനും പരാതികൾ തീർക്കാനും വിമാന സുന്ദരികൾ കഷ്ടപ്പെടുന്നത് കാണായിരുന്നു .ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വലിയ വിമാനം ആണിത് 9 വരികളിൽ ആയി 56 വീതം സീറ്റുകൾ എല്ലാ വിധ അത്യാധുനിക സംവിധാനക്കളും ഉണ്ടായിരുന്നു ധാരാളം ഭക്ഷണവും. 12 മണിയോടു കൂടി ഇസ്താബുൽ എന്ന സ്ഥലത്തെത്തി വളരെ വലിയ ഒരു ഹബ്ബാണത് 5 യുറോ ഏതാണ്ട് 400 രുപ ആയി 1 ബന്നും കാപ്പിയും കഴിച്ചപ്പോൾ ഇന്നി വൈകുന്നേരം 5.45 നാണ് ഇസ്താ മ്പുൽ - വിയന്ന ഫ്ലൈറ്റ് . ഇവിടെ വെച്ച് ഇന്ത്യൻ കമ്പടി ടീമിന്റെ ക്യാപ്റ്റനായ അഭിലാഷിനെ പരിചയപ്പെട്ടു .തുർക്കി എന്ന കേട്ടു മാത്രം പരിചയമുള്ള ഇവിടെ നിന്നും ഓരോ മിനിറ്റിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാം 5.45 ന് ഇസ്തംബുൽ നിന്നും പുറപ്പെട്ട് നേരെ വിയന്നയിലേക്ക് രാത്രി 7.30 ന് അവിടെ എത്തി (നമ്മുെടെ 12.30 രാത്രി) സുഹൃത്തായ നരേൻജിയും സെമിനാർ കമ്മറ്റിയയച്ച ബിഷാൽ എന്ന ജർമൻ കാരനും എയർ പോട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പുറത്ത് അപ്പോൾ 4°C ആയിരുന്നു ചൂട് / തണുപ്പ്. എയർപോർട്ട് ബസ്സിൽ 30 മിനുട്ട് യാത്ര ചെയ്ത് വിയന്ന സിറ്റി യിൽ എത്തി ഹോട്ടൽ ഫ്ലെമിംഗിലാണ് താമസം ഏർപ്പാടാക്കിയിരുന്നത് നല്ല ആതിഥ്യ മര്യാദയോടാണ് അവർ സ്വീകരിച്ചത് രാത്രി സുഖമായി ഉറങ്ങി ആറാം (6-11-17 ) തിയ്യതി രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയപ്പോൾ പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു ഇപ്പോ ഇവിടെ 6.30 നാണ് ഉദയം വൈ: 4 മണിക്ക് അസ്തമയവും. വളരെ വൃത്തിയുള്ള സിറ്റി യാണ് വിയന്ന. സമ്പന്ന രാജ്യമാണ്, യുറോ ആണ് വിനിമയ മാധ്യമം ഇപ്പോൾ 1യുറോ എന്നാൽ 80 ഇന്ത്യൻ രൂപയാണ് ഒരു കാപ്പിക്ക് 3 യു റോയാണ് 150 മില്ലി വെള്ളത്തിനും 3 യൂറോ കൊടുക്കണം ഹോട്ടലിൽ രാവിലെ ഭക്ഷണം ഫ്രീയാണ് എത്ര വേണമെങ്കിലും കഴിക്കാം പക്ഷെ ഭക്ഷണം കളയരുതെന്ന് മാത്രം പത്തരുപത് മേശകളിലായി പലതരം ഭക്ഷണങ്ങൾ കൂടുതലും മാംസാഹാരമാണ് പൊതുവെ നന്നായി ആസ്സ്വദിച്ചു ഭക്ഷണം കഴിക്കുന്നവരാണ് ഇവിടുത്തുകാർ എല്ലാ കാര്യങ്ങൾക്കും ഇവർക്ക് മൊബൈൽ ആപ്പുണ്ട് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ വരെ.വളരെ കണിശമായി നിയമങ്ങൾ പാലിക്കുന്നവരാണ് ഇവർ റോഡ് നിയമങ്ങൾ 100 % കൃത്യമായി പാലിക്കുന്നത് കാണാം ഇല്ലെങ്കിൽ കനത്ത പിഴയാണ് മുഴുവൻ സ്ഥലവും ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ സ്ഥലത്തും അവർ കാർഡുകൾ ആണ് ഉപയോഗിക്കുന്നത് രാവിലെ 8 മണിക്ക് സ്ക്കുളുകളും ഓഫീസുകളും പ്രവർത്തനം തുടങ്ങും . ഞങ്ങളുടെ സെമിനാർ കൃത്യം 9 മണിക്ക് തുടങ്ങി സമയ കാര്യത്തിൽ അവർ വളരെകൃത്യത പാലിക്കുന്നവരാണ് Altranative Medicine ആണ് ഇന്നത്തെ ചർച്ചാവിഷയം 12 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു 20 മിനിട്ടുമുതൽ 30 മിനിട്ടുവരെയാണ് ഒരാൾക്ക് പ്രബന്ധമവതരിപ്പിക്കാനുള്ള സമയം 10 മിനിട്ട് ചോദ്യോത്തരവും ചർച്ചയും അമേരിക്ക, റഷ്യ, ചൈന, ജർമനി ,UK ,ലണ്ടൻ ,പോളണ്ട് ,തുടങ്ങി വിവിധ രാജ്യക്കാരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന മായിരുന്നു ഉത്ഘാടന സഭ ,ഇന്ന് ആധുനിക ചികിൽസാ സമ്പദായങ്ങളുടെ ഗുണങ്ങളും ദോഷങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത് MBBട ഡിഗ്രിയള്ളവരും FRCS ,CPI തുടങ്ങിയ ഡിഗ്രിക്കുള്ളവർ , അക്യുപങ്ങ്ചർ .റയ്കി ശാഖകളിലെ വിദഗ്ദൻമാർ തുടങ്ങി പല വിഷയങ്ങളിലും ചർച്ചകൾ നടന്നു ലഞ്ച് ബ്രേക്ക് 15 മിനിട്ടായിരുന്നു എല്ലാവരും വളരെ ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഉച്ചക്ക് 1 റൊട്ടിയും ബട്ടറും സാൻവിച്ചുമാണ് ഞാൻ കഴിച്ചത് ഇവിടെ ഉച്ചഭക്ഷണം എന്ന ഒരേർപ്പാട് ഇല്ല എന്ന് തോനുന്നു 5 മണിക്ക് ഡിന്നറാണ് ഇവർക്ക് പ്രധാനം ചർച്ചയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും പങ്കെടുത്തു നമ്മുടെ ഇംഗ്ലിഷും അവരുടെ ഇംഗ്ലിഷും വളരെ വ്യത്യാസമുണ്ടെന്ന് തോനുന്നു ഞാൻ ചരച്ചയിൽ ആയുർവേദത്തെ കുറിച്ച് പറഞ്ഞ പല പോയൻറും അവർക്ക് മനസിലായതേ ഇല്ല അതിനാൽ പലപ്പോഴും എന്നിൽ ഒരു അപകർഷതാ ബോധം തോന്നിയതുപോലെ ഒരു തോന്നൽഅല്ല ശരിക്കും തോന്നി സത്യത്തിൽ അവർ പറയുന്ന ഭാഷ ഏതാണ് എന്ന് വരെ എനിക്ക് മനസ്സിലായില്ല നാളെ ഇവിടെ പ്രസന്റേഷൻ നടത്തേണ്ടത് ചിന്തിച്ചപ്പോൾകണ്ണിൽ ഇരുട്ടു കയറി കയ്യും കാലും തളർന്ന് പോയതു പോലെ തോന്നി ഔഷധ രഹിത ജീവിതമാണ് നല്ലതെന്ന തീരുമാനത്തിൽ 4 മണിക്ക് ഒന്നാം ദിവസ സെമിനാർ അവസാനിച്ചു.പക്ഷെ വൈകുന്നേരമായപ്പോഴേക്കും എന്റെ ആത്മ വിശ്വാസവും ധൈര്യവുമൊക്കെ എവിടെയോ പോയ പോലെ എന്തെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നാളെ വരാതിരുന്നാല്ലോ എന്നാണ് വിചാരിച്ചത് പക്ഷെ അതിനും മനസ്സ് അനുവദിച്ചില്ല കാരണം ഭാരതത്തിൽ നിന്നും ഈ ഒരാശയം (ഗർഭ സംസ്ക്കാരം)പറയാൻ ക്ഷണിക്കപ്പെട്ട് വന്ന ഞാൻ പേടിച്ച് പിൻമാറിയാൽ അത് എന്റെ നാടിനാണ് ദോഷം എന്റെ ഗുരുപരമ്പര ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ആകെ ടെൻഷൻ സ്വല്പം വെള്ളം കുടിക്കാം എന്ന് കരുതി റൂമിൽ നോക്കിയപ്പോൾ വെള്ളം കണ്ടില്ലറിസപ്ഷനിലേക്ക് വിളിച്ച് വെള്ളത്തിന് ചോദിച്ചപ്പോൾ ബാത്റൂമിൽ നിന്നും എടുത്തു കുടിക്കാനാണ് അവർ നിർദ്ദേശിച്ചത്.ആദ്യം സ്വല്പം വിഷമിച്ചെങ്കിലും അത് വലിയ ഒരു ദർശനമാണ് തന്നത്ഒരേ ടാങ്കിലെ ജലം തന്നെയാണ് ആണ് പൈപ്പ് വഴി അടുക്കളയിലും കുളിമുറിയിലും വരുന്നത് പൈപ്പ് നിൽക്കുന്ന സ്ഥലത്തിന് അനുസരിച്ച് നമ്മൾ വെള്ളത്തെ കാണേണ്ടതില്ല .അതേപോലെ തന്നെ എല്ലാവരിലും അന്തര്യാമിയായി ഇരിക്കുന്നത് ഈശ്വരാംശം തന്നെയാണ്പിന്നെ അതിരിക്കുന്ന വ്യക്തികൾക്ക് അപേക്ഷിച്ച് നമ്മൾ ഈശ്വരനെ വിലകുറച്ച് കാണേണ്ടതില്ലല്ലോ. എന്തായാലും കുളിമുറിയിൽ നിന്നും വെള്ളമെടുത്ത് ധാരാളം കുടിച്ചു ഇവിടത്തെ ബാത്റൂമിലെ വെള്ളം പോലും കുടിക്കാൻ തക്കവണ്ണം ശുദ്ധി ഉള്ളതാണ് എന്ന ഒരു സന്ദേശം കൂടി അതിലുണ്ട് .ഒരു സ്ഥലത്ത് സ്വസ്ഥമായിരുന്ന് 10 ദീർഘ ശ്വാസമെടുത്ത്എന്താണ് എന്റ Stress ന് കാരണം എന്ന് നിരീക്ഷിച്ചു. കാരണം പിടി കിട്ടി ,എന്റെ ഭാഷാ പ്രാവണ്യത്തെ കുറിച്ചുള്ള ഭയമാണ് എന്നെ നയിക്കുന്നതെന്ന് മനസ്സിലായി. എന്താണ് ഒരു വഴി ?ഭയത്തിന് അടിമപ്പെട്ട് നാളെ സെമിനാറിന് പോവാതിരിക്കാൻ കാരണം കണ്ടെത്താംപക്ഷെ എന്നെന്നേക്കുമായി എന്റെ ആത്മവിശ്വാസം നഷ്ടപ്പെടും മാത്രവുമല്ലഎന്റെ ആശയം പ്രകടിപ്പിക്കാനുള്ളഅവസരം നഷ്ടമാകും , അത് പിന്നീട് കൂടുതൽ കുറ്റബോധം എന്നിൽ സൃഷ്ടിക്കും അതു പോലെ എന്റെ നാടിന്റെ അഭിമാനം ഞാൻ കാരണം ഇല്ലാതാവുംഅതിനാൽ എങ്ങിനെയും ഈ സാഹചര്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു. നേരെ ഡിന്നറിനു പോയി നേരത്തെ കണ്ട കക്ഷികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു അവരെ പരിചയപെടാനും അവരോട് സംസാരിക്കാനും അതിലൂടെ അവരുടെ ആക്സറ്റ് മനസിലാക്കാനും തീരുമാനിച്ചു. (സാധാരണ ഞാൻ ഇംഗ്ലീഷുകാരെ കണ്ടാൽ ഭാഷാപേടി കാരണംതിരിഞ്ഞ് നടക്കാറാണ് പതിവ്) പരാജയ ബോധത്തെയാണ് പരാജയ പെടുത്തേണ്ടെത് എന്ന കലാംജിയുടെ വാക്കുകൾ ഓർമിച്ചു. അപ്പോഴാണ്തന്നെ അത്ഭുതെടുത്തിയ സംഭവം ഉണ്ടായത് .ഞാൻ കുറച്ച് ഭക്ഷണമെടുത്ത്എവിടെ ഇരുന്ന് കഴിക്കാം എന്ന് നോക്കുമ്പോൾ എല്ലാ ടേബിളിലും ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചർച്ചകൾ ചെയ്യുന്നതും ആണ് കണ്ടത്അപ്പോഴാണ് ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നത് കണ്ടത് ഞാൻ ആ ടേബിൾ ലക്ഷ്യമാക്കി നടന്നു. അവിടെ ഇരുന്നപ്പോൾഅദ്ദേഹം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തി ഒരു ജർമ്മൻ കാരനാണ്സെമിനാർ കമ്മറ്റിയുടെ തലവനാണ് .ശേഷം സ്വൽപം ജാള്യതയോടെ ( I am dr Sreenath Karayattu From India) ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ് എന്നെ പരിചയെടുത്തിയതും അദ്ദേഹം എഴുന്നേറ്റ്വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു .അദ്ദേഹത്തിന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സംസ്കൃതം പഠിക്കുന്നുണ്ട് എന്നും എന്നോട് പറഞ്ഞു .എനിക്ക് കുറച്ച് ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നിഎനിക്ക് ഭാഷാ പ്രാവീണ്യം വളരെ കുറവാണ് എന്ന് ഞാൻ അദ്ദേഹത്തോട് സ്വല്പം ജാള്യതയോടെ പറഞ്ഞേപ്പോൾ ആശയവിനിമയത്തിന് ഭാഷ അല്ല പ്രധാനം മനസ്സാണ് എന്നാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്.ഞങ്ങൾ ഭാരതത്തിലെ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി കൂടുതലും ആധ്യാത്മിക വിഷയങ്ങളാണ് ചർച്ച ചെയ്തത്. അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ വേദാന്തത്തെയും തന്ത്രത്തെയും കുറിച്ചുള്ളതായിരുന്നു.എനിക്കറിയുന്നത് പോലെ ഞാൻ ഉത്തരങ്ങൾ പറഞ്ഞു .ഇതിനിടയിൽ അദ്ദേഹം എന്നോട് അനുവാദം വാങ്ങി അദ്ദേഹത്തിൻറെ നാല് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു അവരും വളരെ ബഹുമാനത്തോടെ ചർച്ചയിൽ പങ്കെടുത്തുപിന്നീട് ആ ഹോളിൽ ഉള്ള ഓരോരുത്തരായി ഞങ്ങൾക്ക് ചുറ്റും വന്ന് ഇരിക്കാൻ തുടങ്ങി .രാത്രി 10 മണി വരെ ആ ചർച്ച തുടർന്നു വളരെ ഗംഭീരമായ ഒരു സത്സംഗമാണ് അവിടെ നടന്നത് അവിടെയുള്ള ഓരോരുത്തരായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു .സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും വളരെ നൻമയുള്ളവരാണെന്ന് മനസിലായി ഭാരത സംസ്ക്കാരത്തെ കുറിച്ചും ഷോഢശ സംസ്കാരത്തെ കുറിച്ചുമൊക്കെ ഞാൻ അവരോട് സംസാരിച്ചു. അതിൽ പലരും ആർട്ട് ഓഫ് ലിവിംങ്ങുമായും ISCON മായും ബന്ധമുള്ളവരായിരുന്നു അതിൽ ഒരാൾക്ക് ശീരുദ്രത്തിന്റെ ചില വരികൾ അറിയാം എന്നത് എന്നെ അത്ഭുതപെടുത്തി. അപ്പോഴേക്കും ശക്തമായ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.ഇംഗ്ലിഷ് ആക്സൻറും സൗണ്ട്സും വളരെ പ്രധാനപെട്ടതാണെന്നും നന്നായി പ്രാക്ടീസ് ചെയ്യണമെന്നും തീരുമാനിച്ചു.രാത്രി അങ്ങനെ സുഖമായി ഉറങ്ങി അന്ന് രാത്രി ഞാൻ കണ്ട സ്വപ്നംശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തുടങ്ങി അനേകം ഗുരുക്കന്മാർ എൻറെ കട്ടിലിന് ചുറ്റും ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാ യിട്ടാണ് ആ സ്വപ്നം എനിക്ക് തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്7 ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് സന്ധ്യാവന്ദനവും ദിശാ നമസ്ക്കാരവും സൂര്യനമസ്ക്കാരവും ധ്യാനവും ചെയ്ത് 9 മണിക്ക് തന്നെ സെമിനാർ ഹാളിലെത്തി എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ സ്വീകരിച്ചത് ആരോഗ്യ ജീവിതം ആണ് ഇന്നത്തെ വിഷയം രാവിലെ 2 പ്രസന്റേഷൻ കഴിഞ്ഞാണ് എന്റേത്. 9 മണിക്ക് ഒരു ഡോക്ടർ WHO യുടെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് ഇന്ന് ആരോഗ്യ മേഘല അത്യപകടത്തിലാണെന്നും ആശുപത്രി മേഖല അതി ലാഭത്തിലാണെന്നും സുചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത് ഹൃദയ സംരക്ഷണം ആണ് അദ്ദേഹം സംസാരിച്ചത്. രണ്ടാമത് എന്റെ സുഹൃത്ത് നരേന്ദ്ര ഉംറിക്കറുടെതായിരുന്നു പ്രബന്ധം മുദ്ര തെറാപിയായിരുന്നു വിഷയം മീഡിയേറ്ററുടെ അനുവാദത്തോടെ അദ്ദേഹം പറഞ്ഞ മുദ്രകൾ ഞാൻ ഡെമോ കാണിക്കുകയും പരമാവധി മുദ്രകൾ അവരെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു 11 മണിക്ക് ചെറിയ ഒരു ബ്രേക്ക് കഴിഞ്ഞ് എന്റെ ഊഴമായി ഇപ്പോഴേക്കും എനിക്ക് എവിടുന്നോ നല്ല ആത്മവിശ്വാസം ലഭിച്ചിരുന്നു "ഗുരുർ ബ്രഹ്മാ" ചൊല്ലി സകല ഗുരുക്കൻമാരെയും നമസ്ക്കരിച്ച് ഭാരതത്തിലെ സംസക്കാരത്തിന്റെ പേരിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞ് തുടങ്ങി പിന്നെ 30 മിനിട്ടു നേരം അത്ഭുതമാണ് സംഭവിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹം നിങ്ങളുടെ പ്രാർത്ഥന എല്ലാവരുടെയും സ്നേഹം ഭംഗിയായി ഗർഭ സംസ്ക്കാരം പറഞ്ഞു .ഒരു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം എന്ന് പാഞ്ഞ് കൊണ്ട് കൃത്യം 11.45ന് ഞാൻ അവസാനിപ്പിച്ചു 30 സ്ലൈഡുകൾ ഞാൻ തയ്യാറാക്കിയിരുന്നു .നിറഞ്ഞ കയ്യടികളോടെയാണ് എൻറെ സെമിനാർ അവസാനിച്ചത് പിന്നിട് നല്ല ചർച്ചയും ചോദ്യോത്തരങ്ങളും ഉണ്ടായി മോഡറേറ്റർ എനിക്ക് 15 മിനിട്ട് നീട്ടി തന്നു .പിന്നീട് അക്യുപങ്ങ്ചർ പ്രാണിക് ഹീലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു 2 അവതാരകർ Absent ആയതിനാൽ 3 മണിക്ക് പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് 4 മണിക്ക് റൂമിലെത്തി വിശമിച്ചു. രാത്രി 7 മണിക്ക് UN ൽ അറ്റോമിക്ക് എനർജി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഡെന്നിസ് സാറിനെ കണ്ടു UKയിലുള്ള എന്റെ സുഹൃത്തിന്റെ സുഹൃത്താണ് വളരെ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കൂടെ ഒന്ന് കറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചു. നമ്മുടെ ആശയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു .എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായവും ഉറപ്പു തന്നു. അതോടൊപ്പം തന്നെ അടുത്ത ദിവസം വിയന്നയിലുള്ള UN ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.രാത്രി നല്ല തണുപ്പായിരുന്നു 10 മണിക്ക് റൂമിലെത്തി ഉറങ്ങി8 ന് രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം വിയന്ന സിറ്റി മുഴു വൻ കറങ്ങി 7 യുറോവിന് ട്രയിൻടിക്കറ്റെടുത്താൽ 24 മണിക്കൂർ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം ശേഷം 12 മണിക്ക് UN ൽ എത്തി കടുത്ത സെക്യൂരിറ്റിയാണവിടെ പക്ഷെ ഡന്നിസ് സാർ കുടെയുള്ളതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല UN മുഴുവൻ കറങ്ങി കണ്ടു ഡന്നിസാർ അവിടെയുള്ള മലയാളികൾക്ക് എന്നെ പരിചയപെടുത്തുകയും കുറച്ച് നേരം അവരോട് സംസാരിക്കുകയും ചെയ്തു ശേഷം 3 മണിക്ക് അവിടെ നിന്നും ഇറങ്ങി ജെർമനിയിലേക്ക് (MUnich) പോയി 4 മണിക്കൂർ യാത്ര 7 മണിക്ക് അവിടെ എത്തി അവിടെ ഹോട്ടലിൽ വിശ്രമം ചില പേഴ്സണൽ മീറ്റിംങ്ങുകൾ ഉണ്ടായിരുന്നു അപ്പോഴേക്കും യുറോപ്പിലുള്ള എല്ലാ സുഹ്യത്തുക്കളും വാട്സാപ്പിൽ ബന്ധപെടുകയും അവരുടെ സഹായങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു വളരെ നന്ദിയോടെ ഞാനിപ്പോൾ അവരെ ഓർക്കുകയാണ് വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അവിടെയുള്ളവർ എന്നെ സ്വീകരിച്ചത്സത്യത്തിൽ അത് എന്നോടുള്ള ബഹുമാനം അല്ല ഭാരതദർശനങ്ങളോടുള്ള ആദരവാണ് എന്ന് എനിക്ക് അറിയാമായിരുന്നു ഒരു ഭാരതീയൻ ആയതിൽ അങ്ങേയറ്റം അഹങ്കാരവും ആത്മവിശ്വാസവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭാരതമണ്ണിൽ ആവണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നന് ജർമനിയിലെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു9 ന് രാവിലെ 8 മണിക്ക് അവിടെ ഒരു സെമിനാറിൽ പങ്കെടുത്ത് 10 മണിക്ക് അവിടെ നിന്നും പുറപ്പെട്ടു 2 മണി എയർപോർട്ടിലെത്തി 2.40 ന് ടെർക്കിഷ് എയർലൈൻ ഞങ്ങളെയും കൊണ്ട് പറന്നു കാലാവസ്ഥ വളരെ മോശമായിരുന്നു ഫ്ലൈറ്റ് 2 പ്രാവശ്യം Airപോക്കറ്റിൽ പെട്ടു എല്ലാവരും വല്ലാതെ പേടിച്ചു. പക്ഷെ എന്തോ എന്നെ അത് തീരെ ബാധിച്ചില്ല ഈശ്വരൻ കൂടെയുണ്ട് എന്നുറപ്പുള്ളതാണ് എന്തിനാ വെറുതെ പേടിക്കുന്നത് 2 മണിക്കൂറിനു ശേഷം 4.40 ന് ഇസ്തുബിൽ എന്ന സ്ഥലത്തിറങ്ങി വലിയ കയ്യടിയോടെയാണ് യാത്രക്കാർ Land ചെയ്തത് അവിടെ നിന്നും ജോൺ അബ്രഹാം എന്ന് ബോളീവുഡ് നടനെ കാണാനും പരിജയ പെടാനും സാധിച്ചു.ശേഷം 8 മണിക്കു ഇസ്‌തുമ്പിൽ എന്നസ്ഥലത്തുനിന്നും ബോംബെ ക്കു കയറി നീണ്ട 6 മാനിൽകുറിന് ശേഷം മുംബയിൽ എത്തി മുംബൈയിൽ വിമാനത്തിൽ നിന്ന്കാല് കുത്തിയല്ല ഞാൻ ഭാരതമണ്ണിൽ ഇറങ്ങിയത് കൈകൊണ്ട് ഭാരത മണ്ണിനെ തൊട്ട് നിറുകയിൽ വച്ചു കൊണ്ടാണ്ഇറങ്ങിയശേഷം മുട്ടുകുത്തി കുമ്പിട്ട് ഭാരതാംബെയെ നമസ്ക്കരിച്ചു.ഞാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടു വിദേശികളും സ്വദേശികളും പലരും അതുപോലെ ചെയ്യുന്നുണ്ടായിരുന്നുഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് ഭാരതമണ്ണിൽ തന്നെയാവണം എന്ന പ്രാർത്ഥനയോടെഡോ: ശ്രീനാഥ് കാരയാട്ട്
More detailsPublished - Thu, 16 Mar 2023
Thu, 16 Mar 2023
Thu, 16 Mar 2023
Thu, 16 Mar 2023
Write a public review