ഈജിപ്ത് യാത്രാ
ജൂലായ് 4ന് പുലർച്ചെ 3 മണിക്ക് മുബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഈജിപ്ത് എയർലൈൻസിലാണ് (ബോയിംഗ് 800 )ഈജിപ്തിലേക്ക് യാത്ര തിരിച്ചത്
3 മണിക്കൂർ മുമ്പേ എയർപ്പോർട്ടിൽ എത്തേണ്ടതിനാൽ 3 ന് വൈകുന്നേരം 7 മണിയോട് കൂടി എന്റെ അടുത്ത സുഹൃത്തും സഞ്ജീവനി ഹോസ്പിറ്റലിന്റെ ഉടമസ്ഥനുമായ ജയറാംജി യുടെ വീട്ടിലെത്തി ഫ്രഷായി ,ഭക്ഷണം കഴിച്ച് 12 മണിയോടു കൂടി എയർപ്പോർട്ടിൽ എത്തി ചെക്കിൻ ചെയ്ത് ഇമിഗ്രേഷൻ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തു നിന്നു
പുനയിലുള്ള വസ്തു വിദഗ്ദൻ നരേന്ദ്ര ഉമ്രിക്കർ, സന്തേഷ് ജി എന്നിവരും എനിക്കൊപ്പം ഉണ്ടായിരുന്നു ബോംബയിൽ ശക്തമായ മഴ ആയതിനാൽ 4 മണിക്കാണ് ഫ്ലൈറ്റ് പുറപ്പെട്ടത് ,ഇന്ത്യൻ സമയം രാവിലെ 10 മണി ഈജിപ്ത് സമയം രാവിലെ 6.30ന് ഈജിപ്തിൽ എത്തി അപ്പോഴേക്കും വെയില് വന്നിരുന്നു 5 മണിക്കാണ് അവിടെ ഉദയം
6 മണിക്കൂർ ആണ് യാത്രാ സമയം ഏതാണ്ട് 6000 കിലോമീറ്റർ .
എയർ പോർട്ടിൽ വാലിഡ് എന്ന ആജാനബാഹുആയ ഒരു ഈജിപ്ഷ്യൻ യുവാവ് ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു
4 മണിക്ക് താമസ സ്ഥലത്ത് എത്തി
കൂടെ ഉണ്ടായിരുന്ന പൂന സ്വദേശിയും വാസ്തു വിദഗ്ദനുമായ നരേൻജിയു ടെ സുഹൃത്തായ സഞ്ജീവ്ജിയുടെ വീട്ടിലാണ് താമസിച്ചത് മഹാരാഷ്ടക്കാരനായ സഞ്ജീവ് ജി ഈജിപ്തിലെ വലിയ ബിസിനസ്സ് കാരനാണ് ന്യൂ കെയ്റോ വിലാണ് അദ്ദേഹം താമസിക്കുന്നത്
രാവിലെ കുളിച്ച് ഭക്ഷണം കഴിച്ച് കുറച്ചു വിശ്രമിച്ചു വൈകുന്നേരം സഞ്ജീവ്ജിയുടെ കുറച്ച് സുഹൃത്തുക്കൾ വന്നിരുന്നു നല്ല സത്സംഗം നടന്നു ഭാരതീയ ആദ്ധ്യാത്മികതയെ കുറിച്ചും ഷോഢശ സംസ്ക്കാരങ്ങളെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു അതിൽ ഒരാളുടെ ഭാര്യ ഗർഭിണി ആയിരുന്നു കൃത്യസമയത്ത് സുപ്രജയെ കുറിച്ചറിയൻ കഴിഞ്ഞത് ഏതോ ഈശ്വരനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. രാത്രി വരെ സത്സംഗം ഉണ്ടായിരുന്നു
രണ്ടാം ദിവസം അതായത് അഞ്ചാം തിയ്യതി രാവിലെ വാസ്തു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയി കൂടുതലും കെനിയ ,ഈജിപ്ത് , തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ ആയിരുന്നു. കൂടുതൂം നരേൻ ജി യുടെ സ്റ്റുഡൻസ് ആയിരുന്നു തന്ത്രയും വാസ്തുവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ഞാൻ സംസാരിച്ചത് പിന്നെ രാത്രി തിരിച്ച് വന്ന് വിശ്രമം
ആറാം തിയതിയും കോൺഫ്രൻസ് ഉണ്ടായിരുന്നു അതിൽ വാസ്തു ശാസ്ത്രം ശാസ്ത്രീയമാണോ വിശ്വാസമാണോ എന്നതായിരുന്നു വിഷയം നല്ല തർക്കം നടന്നു ഉച്ചക്ക് ശേഷം നരേൻ ജി യുടെ വാസ്തു വിദ്യാർത്ഥികളോട് സംവദിച്ചു ശേഷം വൈകീട്ട് നൈൽ നദി കാണാൻ പോയി
നല്ല യാത്ര ആയിരുന്നു. രണ്ട് മണികൂർ നമ്മൾ ഒരു വലിയ ബോട്ടിൽ ആയിരിക്കും വലിയ റസ്റ്റോറന്റ് ഉണ്ടാകും ബെല്ലി ഡാൻസും പാട്ടും പിറന്നാൾ ആഘോഷങ്ങളും ഒക്കെ ആയി നല്ല അനുഭവം ആയിരുന്നു നൈൽ ഒരു മഹാ സംഭവം ആണ്
സിന്ധു നദീതട സംസ്ക്കാരത്തോളം പഴക്കമുള ചരിത്രമാണ് ഈജിപ്തിനും ഗ്രീക്കും ഉള്ളത് ഫറവോ മാരാണ് ഭരിച്ചിരുന്നത് മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന അവർ നിർമ്മിച്ചതാണ് പിരമിഡും മമ്മിയുമെല്ലാം ആറായിരം വർഷം പഴക്കമുള്ള മമ്മി ഇപ്പോഴും അവിടെ കാണാൻ കഴിയും മതം മാറ്റത്തിലൂടെയും അക്രമത്തിലൂടെയും ഫറവോ വംശം തുടച്ചു നീക്കപ്പെട്ടു
നൈൽ നദിയുടെ സമ്മാനമാണ് ഈജിപ്ത് എന്ന് പറയാം നീല നൈൽ ,വെള്ളനൈൽ എന്നിങ്ങനെ രണ്ട് നൈൽ ഉണ്ട്
നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്.
പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുമ്പായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.
ആറാം തിയ്യതി 'സഞ്ജയ് ജിയുടെ വീട്ടിൽ പൂജ ഉണ്ടായിരുന്നു ഉച്ചക്ക് ശേഷം പിരമിഡ് കാണാൻ പോയി
ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥമാണ് ഈജിപ്ത് അവിടെ ഗാസയിലെ പിരമിഡും മ്യൂസിയത്തിലെ മമ്മിയും നൈലും നമ്മോട് ഒരുപാട് കാര്യങ്ങൾ സംവദിക്കും
5 മണിക്ക് ഗാസയിലെത്തി പിരമിഡ്'
കാണാൻ പോയി പക്ഷെ അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല രാവിലെ 10 മണി മുതൽ 1 മണി വരെ മാത്രമേ അകത്ത് കയറി ടോംബ് കാണാൻ സാധിക്കുകയുള്ളൂ
പുറത്തു നിന്നും പിരമിഡ് കണ്ട് തിങ്കളാഴ്ച വീണ്ടും വരാം എന്ന് തീരുമാനിച്ച് നേര അലക്സാണ്ട്രിയയിലേക്ക് പോയി കെയ്റോ വിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് അലക്സാണ്ട്രിയ വളരെ പഴയ നഗരമാണ് ഒരുപാട് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലം അലക്സാണ്ടർ നിർമ്മിച്ച മൂന്നാമത്തെ നഗരം ഏതാണ്ട് മൂവായിരം വർഷത്തെ ചരിത്രം അലക്സാണ്ട്രിയക്ക് ഉണ്ട്. റോഡുകൾ വളരെ നല്ലതായതിനാൽ 3 മണിക്കൂർ കൊണ്ട് അലക്സാണ്ട്രിയയിൽ എത്തി ഹോട്ടൽ ആദമിൽ വിശ്രമം ആദം വളരെ പഴയ എന്നാൽ ഇപ്പോൾ 5 സ്റ്റാർ ഗ്രേഡുള്ള ഒരു ഹോട്ടൽ ആണ് .
ഏഴാം തിയതി രാവിലെ എഴുന്നേറ്റ് നടക്കാൻ പോയി അലക്സാണ്ട്രിയയുടെ സൗന്ദര്യം ആസ്വദിച്ച് നടന്നു വന്നു ശേഷം റൂമിൽ വന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു ഇവിടുത്തുകാർ കൂടുതലും നോൺ വെജിറ്റേറിയൻ മാരാണ് അതിനാൽ ബ്രേക്ക് ഫാസ്റ്റ് ബ്രഡിലും ജാമിലും ഒതുക്കി ശേഷം നരേൻ ജിയും സന്തോഷ്ജിയും സഞ്ജീവ് ജി പുതുതായി ആരംഭിക്കുന്ന ഫാക്ടറിയിയുടെ വാസ്തു നോക്കാൻ പോയി (അദ്ദേഹത്തിന്റെ എട്ടാമത്തെ ഫാക്ടറിയാണ് ഇത് ഈജിപ്ത് സർക്കാറിന് ടൂറിസവും വ്യവസായവും ആണ് പ്രധാന വരുമാനം അതിനാൽ വ്യവസായികൾക്കു വലിയ പ്രോത്സാഹനമാണ് ഗവൺമെന്റ് കൊടുക്കുന്നത് Free Zone എന്ന വലിയ ഒരു ഏരിയ തന്നെ വ്യവസായികൾക്കായി മാറ്റി വെച്ചിട്ടുണ്ട്)
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ലാത്തതിനാൽ ഞാൻ ഗ്രാമ ങ്ങളിലേക്ക് പോയി ഗ്രാമങ്ങളിലാണ് ആത്മാവ് ഉറങ്ങുന്നത് എന്ന് ഏതോ മഹാത്മാവ് പറഞ്ഞിട്ടുണ്ടല്ലോ. നേരത്തെ ഏർപ്പാടാക്കിയ ഡ്രൈവർ മുസ്തഫ
മുഹമ്മദിനൊപ്പം അൽ ജസീറ എന്ന സ്ഥലത്ത് പോയി അലക്സാണ്ട്രിയ -കെയ്റോ ഹൈ വേയിലാണ് ജസീറ.
ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഷീറ്റ് മേഞ്ഞചെറിയ വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് .ആട് പോത്ത് എരുമ ഒട്ടകം വളർത്തലും കൃഷിയമാണ് ജീവിതോപാതി
ഡ്രൈവർ മുസ്തഫയെ വണ്ടിയിൽ തന്നെ ഇരുത്തി ഒരു ലക്ഷ്യവുമില്ലാതെ ആ തെരുവിലൂടെ വളരെ ദൂരം യാത്ര ചെയ്തു വഴിയിൽ കാണുന്നവരോടൊക്കെ ഹൃദയംകൊണ്ട് സംവദിക്കാൻ സാധിച്ചു.
എനിക്ക് അറബിയോ അവർക്ക് ഇംഗ്ലീഷ് ഭാഷയോ അറിയില്ല പക്ഷേ അത് ഞങ്ങളുടെ ആശയവിനിമയത്തിന് തടസ്സമായില്ല എന്നുള്ളതാണ് അത്ഭുതം നമ്മൾ എപ്പോഴും മറ്റുള്ളവരെ പല മുൻവിധികളോടെയാണ് സമീപിക്കുന്നത് അതിലാണ് ആരും നമ്മെ വിശ്വസിക്കാത്തത് നമ്മോട് പലപ്പോഴും ഹിതകരമല്ലാത്ത രീതിയിൽ പെരുമാറുന്നത്
മനസ്സിൽ പരുധിയില്ലാത്ത സ്നേഹവും കരുതലും സൂക്ഷിച്ച് നമ്മൾ ആരോട് സംവദിച്ചാലും നമുക്ക് തിരിച്ച് ലഭിക്കുന്നതും കണക്കില്ലാത്ത സ്നേഹവും കരുതലും ആണ് എന്ന് മനസ്സിലായ സമയമായിരുന്നു അത്
മുജ്ജന്മത്തിൽ എപ്പോഴോ ഞാൻ അതിലൂടെ ധാരാളം യാത്ര ചെയ്തതായി എനിക്ക് തോന്നി അവിടെ കണ്ട സ്ഥലങ്ങളും മനുഷ്യന്മാരും പൂർവ്വജന്മത്തിൽ എവിടെയോ എനിക്ക് പരിചയം ഉള്ളവരെ പോലെ തോന്നി
അല്ലെങ്കിലും ശുദ്ധ ബോധത്തിന് എന്ത് ദേശകാല വ്യത്യാസം. കഴിക്കാൻ ധാരാളം ഈന്തപ്പഴങ്ങൾ ലഭിച്ചു.
പേരറിയാത്ത ആരായാലും തിരിച്ചറിയാത്ത ആ നാട്ടിലൂടെ
ഒറ്റയ്ക്ക് നടക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമുക്ക് നമ്മളെ അടുത്ത് അറിയാൻ സാധിക്കുന്നത്
നമ്മളെ പരിചയമുള്ള ആരെയെങ്കിലും കാണാൻ സാധ്യത ഉണ്ടെങ്കിൽ ആ നിമിഷം മുതൽ നമ്മൾ അഭിനയിക്കാൻ തുടങ്ങും മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഇങ്ങനെ മാത്രമേ കാണാവൂ എന്ന് നമുക്ക് നിർബന്ധമുണ്ട് എന്നാൽ ആരായാലും തിരിച്ചറിയാൻ ഇല്ലാത്ത ഒരു നാട്ടിൽ അഭിനയം ഇല്ലാതെ പച്ചയ്ക്ക് നമുക്ക് യാത്ര ചെയ്യാൻ സാധിക്കും
ശേഷം തിരിച്ച് വാഹനത്തിൽ എത്തി യാത്ര പുറപ്പെട്ടു.
ഈ ഹൈവേയിൽ നമുക്ക് ധാരാളം ഈന്തപ്പഴ തേട്ടങ്ങൾ കാണാം വെള്ളത്തിന് മൊയ എന്നാണ് പറയുന്നത് എന്ന് പഠിച്ചു വെച്ചതിനാൽ വെള്ളം കിട്ടി അത്ര തന്നെ കൂടുതൽ പഠനമൊന്നും നടന്നില്ല 80 ശതമാനം നാട്ടുകാർക്കും അറബി മാത്രമേ അറിയൂ ഇംഗീഷ് അറിയില്ല.
3 മണിക്ക് ലോകത്തിലെ ഏറ്റഷം വലിയ ലൈബ്രറി കാണാൻ പോയി 5 ബില്യൻ പുസ്തകങ്ങൾ ഉണ്ടത്രെ അലക്സാണ്ട്രിയയുടെയും ഈജിപ്തിന്റെയും ചരിത്രവും മമ്മി ഫിക്കേഷനും എല്ലാം വിശദമായി അവിടെ നിന്നും പഠിക്കാം നല്ല മ്യൂസിയവും നക്ഷത്ര ബംഗ്ലാവും (Planatoriam) ഒക്കെ കാണാം
ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. പിന്നീട് വന്ന പല അധിനിവേശങ്ങളിൽ ആരാണ് അത് നശിപ്പിച്ചത് എന്ന് അറിവില്ല എങ്കിലും അതിന്റെ ചുവടു പിടിച്ചു നിൽക്കാൻ പാകത്തിനാണ് ഇന്നത്തെ ലൈബ്രറിയും സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം മുതൽ കുട്ടികൾക്കുള്ള പ്രത്യേകം ലൈബ്രറി വരെ അടങ്ങുന്ന വലിയൊരു സമുച്ചയം തന്നെ ആണ്
6 മണിക്ക് നേരെ പോർട്ട് കാണാൻ പോയി അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനം ആയിരുന്നു കടൽ തീരത്തുള്ള അലക്സാണ്ഡ്രിയ നഗരം. കയ്‌റോയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് അലക്സാണ്ഡ്രിയയിലേക്കു. ഇവടെ ഗ്രീക്ക് റോമൻ അധിനിവേശത്തിന്റെ ബാക്കി ആയി പോംപിസ് പില്ലർ സിറ്റാഡൽ തുടങ്ങിയ സ്മാരകങ്ങൾ കാണാം. എല്ലാം തകർന്നടിഞ്ഞ അവസ്ഥയിൽ ആണ്. ചില അവശഷിപ്പുകൾ മാത്രം ബാക്കി. മനോഹരമായ കടൽ തീരം ആണ് നഗരത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും കടൽ തീരത്തു തന്നെ ആണ്.
പഴയപ്പോർട്ടും പള്ളിയും കെട്ടിടങ്ങളും കാണാം അലക്സാണ്ടറിന്റെ കാലത്ത് നിർമ്മിച്ച പോർട്ടും കോട്ടയം ഒരുപാട് റൂമുകളോട് കൂടിയതാണ് വളരെ വലിയ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് പലപ്പോഴാണ്ടോയ കടലാക്രമണങ്ങൾ നേരിട്ടറ്റുണ്ടെങ്കിലും ഇപ്പോഴും അതേ യവ്വനത്തിൽ സ്ലനിൽക്കുന്നു അവിടെ ബോട്ടിങ്ങും കടലിൽ കുളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുണ്ട്
രാത്രി റൂമിൽ തിരിച്ചെത്തി വിശ്രമം
8 ന് തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം അലക്സാണ്ട്രിയയോട് യാത്ര പറഞ്ഞ് നേരെ ഗിസ്സയിൽ പിരമിഡ് കാണാൻ പോയി പിരമിഡ് ഒരു മഹാ സംഭവം തന്നെയാണ് യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്.
ഈജിപ്തിനെ ഇന്നും ലോക ഭൂപടത്തിൽ ഉയർത്തി നിർത്തുന്ന ലോകാത്ഭുദങ്ങളിൽ ഒന്നായ പിരമിഡ് കാണാനായിരുന്നു. കെയ്റോ നഗരത്തിൽ നിന്നും കുറച്ചു മാറി ഗിസ എന്ന ഉയർന്ന പ്രദേശത്താണ് പിരമിഡ് സ്ഥിതി ചെയുന്നത്. നൂറിൽ അധികം പിരമിഡുകൾ ഈജിപ്തിൽ ഉണ്ട് എങ്കിലും അവയിൽ ഏറ്റവും വലുപ്പമേറിയതും കേടുപാടുകൾ ഇല്ലാതെയും ഉള്ള 3 എണ്ണമാണ് പ്രധാനം. ഇവയുടെ പേരുകൾ ഖുഫു, കാഫറെ മീന്കുറെ എന്നാണ്. അതാത് പിരമിഡിനുള്ളിൽ സാംസ്കരികപെട്ട രാജാവിന്റെ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.
ഏതാണ്ട് 4500 (BC2300-2700)വർഷം പഴക്കമുണ്ട് 7 മഹാത്ഭുതങ്ങളിൽ ഒന്നാണ് 500 മീറ്റർ ഉയരത്തിൽ കിലോമീറ്ററോളം സ്ഥലത്ത് പ്രധാനമായും 3 പിരമിഡുകൾ ആണ് ഉള്ളത്
അതിന് ചുറ്റിലുമായി 100 കണക്കിന് ടോബ് കൾ കാണാം പ്രളയകാലത്ത് നൈൽ ഇവിടേക്ക് വരുന്നതിനാൽ വളരെ ഉയരത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത് ഒരു ഫറവോയെ അടക്കുമ്പോൾ അദ്ദേഹത്തിന്റെ പൂച്ചയടക്കം സേനാനായകൻ മാരെയും മരണാനന്തര ജീവിതത്തിലേക്കാവശ്യമുള്ള സകല സാധനങ്ങളും രത്നങ്ങളും ജോലിക്കാരെയും ഒക്കെ അടക്കും റോയൽ ഫേമിലിയിൽ പെട്ടവരെ മാത്രം പിരമിഡിൽ അടക്കും ബാക്കി എല്ലാവരെയും പിരമിഡിന്ചുറ്റിലുമായി അടക്കും
ദൂരേ നിന്ന് നോക്കുമ്പോൾ ചെറിയ ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണെന്ന് തോന്നുമെങ്കിലും അടുത്തെത്തി നോക്കുമ്പോൾ ഓരോ കല്ലിന്നും ഒരു ബസ്സോളം വലുപ്പം തോന്നിക്കും പിരമിഡിന്റെ നടുവിൽ ആണ് ടോബ് സ്ഥിതി ചെയ്യുന്നത് അവിടെക്ക് പോവാൻ ചെറിയ വഴികൾ ഉണ്ട് ഗുഹയിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് പിരമിഡിൽ നിന്നും മമ്മി ഇപ്പോൾ ന്യൂ കെയ്റോ വിലുള്ള മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുകയാണ് വലിയ ഒരു മ്യൂസിയത്തിന്റെ പണി പിരമിഡിനടുത്തു തന്നെ നടക്കുന്നുണ്ട്
ആ ഒരു പിരമിഡിൽ തന്നെ മറ്റനേകം ടോംബുകളും ഉണ്ടാകും വഴികൾ കാണാം പക്ഷെ അതൊക്കെ പൂട്ടിയതാണ് ഇവിടേക്ക് വായുവും വെളിച്ചും എങ്ങനെ കിട്ടുന്നു എന്നാണ് അത്ഭുതം ഇന്ന് എല്ലാ സ്ഥലത്തും ലൈറ്റ് ഇട്ടിട്ടുണ്ട് ( വീഡിയോ ഞാൻ പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് ഇതിനൊപ്പം അയക്കാം
പിരമിഡ് കാണാൻ 160 ഈജിപ്ഷ്യൻ പൗണ്ട് ആണ് എന്നാൽ അകത്തു കയറി ടോംബ് കാണണമെങ്കിൽ 360 ഈജിപ്ഷ്യൻ പൗണ്ട് കൊടുക്കണം ഏതാണ്ട് 1800 ഇന്ത്യൻ രൂപ വരും ടൈറ്റ് സെക്യൂരിറ്റിയാണ് എന്നാൽ എല്ലാ സെക്യൂരിറ്റി ക്കാരും നമ്മോട് ടിപ് ചോദിക്കും ഇത് ടിപ്സുൽത്താന്റെ നാടാണോ എന്ന് വരെ നമുക്ക് സംശയം തോന്നും അമ്മാതിരി ടിപ്പ് ചോദിക്കലാണ് നമ്മൾ പിരമിഡിനടുത്ത് എത്തുമ്പോൾ കുറേ ഗുണ്ടകൾ നമ്മെ അക്രമിക്കാൻ ഓടി വരുന്നത് കാണാം പേടിക്കണ്ട അത് ഗൈഡുകൾ സേവനം തരാൻ വരുന്നതാണ് പിന്നെ ശ്രദ്ധ ഒന്നു തെറ്റിയാൽ ഏതെങ്കിലും കുതിരവണ്ടി ക്കാരനോ ഒട്ടകക്കാരനോ നമ്മെ എടുത്ത് കുതിര വണ്ടിയിലോ ഒട്ടകപ്പുറത്തോ
വെക്കും.
മൂന്നാല് കിലോമീറ്റർ സഞ്ചരിച്ച് കാണാനുണ്ട് 3 പിരമിഡ് ഒന്നിച്ച് കാണുന്ന സ്ഥലം, പിരമിഡിന്റെ മുൻവശം സിംഹ പ്രതിമ , ഇതൊക്കെ ചുറ്റി കണ്ട് വരുമ്പോഴേക്കും 3 മണിക്കൂറെങ്കിലും ആവും 6 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും ചുറ്റിലും ധാരാളം കച്ചവടക്കാർ ഉണ്ട് പൊതുവെ ഈജിപ്ത് കാർക്ക് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണ് ഇന്ത്യൻ സ് ആണെന്ന് മനസിലായാൽ കൈകൾ കൂപ്പി നമസ്തേ പറയും എന്നാൽ കച്ചവടക്കാർ കുറച്ച് കൂടുതൽ ബഹുമാനം കാണിക്കും പറ്റിക്കാനാണ് യദാർത്ഥ വിലയടെ 10 ഇരട്ടിയാണ് നമ്മോട് പറയുക നന്നായി വിലപേശാൻ പഠിച്ചില്ലെങ്കിൽ പറ്റിക്കും (അയാൾ 300 പൗണ്ട് പറഞ്ഞ സാധനം ഞാൻ വിലപേശി 200 പൗണ്ടിന് വാങ്ങി മലയാളിയോടാ അവന്റെ കളി അയാളെ പറ്റിച്ച അഭിമാനത്തിൽ കുറച്ച് മുന്നോട്ട് പോയേപ്പം ഞാൻ 200 പൗണ്ടിന് വാങ്ങിയ സാധനം 50 പൗണ്ടിന് വിൽക്കുന്നതാണ് കണ്ടത് പകച്ച് പണ്ടാരമടങ്ങി ന്ന് പറഞ്ഞാ മതിയല്ലോ? )
പിരമിഡുകൾ കഴിഞ്ഞു കുറച്ചു ദൂരെയായി മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രാജാവിനെ കാണാം. സിംഹത്തിന്റെ ഉടലുള്ള ഒരു രാജാവ് “സ്ഫിംക്സ് “ഗിസ സമതലത്തിന്റെ രക്ഷകനായി ആണ് സ്ഫിങ്ക്സിനെ കാണുന്നത്. ഒരു കാലത്തു സ്ഫിങ്ക്സിനെ ദൈവം ആയി ആരാധിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു എന്ന് ചരിത്രം
* * * * *
ഉച്ചയോടു കൂടി പിരമിഡിൽ നിന്നും ഇറങ്ങി നേരെ എയർപ്പോർട്ടിലേക്ക്
അടുത്തു തന്നെ വീണ്ടും വരാം എന്ന് പറഞ്ഞ് ഈജിപ്തിനോട് വിട പറയമ്പോൾ പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ചും നൈലിനെ കുറിച്ചും മമ്മിയെയും പിരമിഡിനെയും കുറിച്ചൊക്കെ കേട്ടപ്പോൾ മനസിലെവിടെയോ ആഗ്രഹമായി കേറി കൂടിയ ജൗജിപ്ത് സന്ദർശനം സാഫല്യമായ നിറവിലായിരുന്നു ഞാൻ
ഒരു പാട് ഒരു പാട് ഒരുപാട് നന്ദി
നരേൻ ജി ക്ക് ,
നരേൻ ജിയെ പരിചയപെടുത്തിയ 'നിഷാന്ത് ജിക്ക് ,
സന്തോഷ് ജിക്ക് ,
ആഥിത്യമരുളിയ സഞ്ജീവ്ജിക്ക്
നാടു മുഴുവൻ കൊണ്ട് നടന്ന ഡ്രൈവർ മുസ്തഫക്ക്
പിന്നെ നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു പാട് നന്ദി
ഈജിപ്ത് സമയം 4 മണിക്കാണ് ഫൈറ്റ് ഇന്ത്യൻ സമയം 7 .30 ന് ഒമ്പതാം തിയ്യതി രാവിലെ 2.30 ന് ബോംബയിൽ ഇറങ്ങി അവിടെ നിന്നും 650 നു ള്ള എയർ ഇന്ത്യ എക്പ്രസ്സിൽ കോഴിക്കോട്ടേക്ക്
കൂടുതൽ വിവരങ്ങൾ Youtubil കാണാൻ
താഴെ കൊടുത്ത ലിങ്ക് ക്ലിക് ചെയ്യുക
https://youtu.be/KTsWUd6VEUY
https://youtu.be/QmfBL7h9v5M
Write a public review