Published - Fri, 06 Jan 2023

ഷോഡശ സംസ്കാരം

ഷോഡശ സംസ്കാരം

ഷോഡശ സംസ്കാരം


ഷോഡശ സംസ്കാരം 

1. ഗർഭാധാന സംസ്കാരം

വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നുധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനംഎന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.

“ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം”

ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്.

https://youtu.be/6aq49fU_mbc

2. പുംസവന സംസ്കാരം
ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവും വളരെ പ്രധാന്യമർഹിക്കുന്നു. സ്ത്രി ഗർഭം ധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെയു ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. ഒരു ശുഭമുഹൂർത്തം നിശ്ചയിച്ചു ബന്ധുക്കളെയും, ഗുരുജനങ്ങളെയും വിളിച്ചു വരുത്തി അവരുടെ സാനിദ്ധ്യത്തിൽ ആണ് ഈ ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യ വിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം. ഇതുപോലെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം. തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം. വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ,അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്. ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി. ഗർഭിണി മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം. ക്ഷോഭജന്യ മായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം.

https://youtu.be/DnIdEMYXFQs

3. സീമന്തോന്നയനം
ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭിണിയിലുടെ ഗർഭസ്ഥശിശുവിന്റെ ആര്യോഗത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം. ഇതു ഗർഭധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗ വാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം. ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം. പിന്നീടു പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചേയ്യും. അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധ തൈലം പുരട്ടികൊടുക്കും. തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു. ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം.

“ഭർത്താവ് : കിം പശ്യസി?ഭാര്യ : പ്രജാൻ പശുൻ സൗഭാഗ്യം മഹ്യം ദീർഘായുഷ്ട്യം പത്യ പശ്യാമി”
(ഗോഫില ഗൃഹ്യ സൂത്രം)

അനന്തരം കുലസ്ത്രീകൾ, പുത്രവതികൾ ജ്ഞാനവൃദ്ധകൾ, വായോവൃദ്ധകൾ എന്നിവരോടോത്തിരുന്നു ഗർഭവതി നിവേദ്യന്ന പാനീയങ്ങൾ കഴിക്കണം. ഈ ചടങ്ങ്തന്നെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കണം.

https://youtu.be/ZGahFtEUYvY

4. ജാതകർമ സംസ്കാരം
കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ്ജാതകർമ സംസ്കാരം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദിക സംസ്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു ഹോമകുണ്ഡത്തിനരികെഇരുന്ന് ഈശരോപാസന, ഹവനം എന്നിവ നടത്താനമെന്നാണ് വിധി. നെയ്യും തേനും ശരാശരി ചേർത്ത് ചാലിച്ച് ഒരു സ്വർണം കൊണ്ടതിൽ തൊട്ടു ശിശുവിന്റെ നാവിൽഓം എന്നെഴുതണം തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ വേദോസീതി എന്ന് പതിയെ ചൊല്ലണം. തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം. അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു. തുടർന്ന് ശിശുവിന്റെ വീട്ടിലും മാതാവിന്റെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. തുടർന്ന് മാതാവിന്റെ സ്തനങ്ങൾ കഴുകി തുടച്ചു ആദ്യ മുലയൂട്ടൽ കർമം നിർവഹിക്കുന്നു. ആദ്യം വലതെതും പിന്നീടു ഇടത്തെ മുലപാലും കുഞ്ഞിനു കൊടുക്കണമെന്നാണ് വിധി. തുടർന്ന് വരുന്ന പത്ത് ദിവസങ്ങളിലും കുഞ്ഞിന്റെയും മാതാവിന്റെയും രക്ഷക്കായി രണ്ടു സന്ധ്യകളിലും ഹോമ കർമ്മങ്ങൾ ചെയ്യുന്നു

https://youtu.be/bANLSAWUFEY

5. നാമകരണ സംസ്കാരം

ശിശുവിന്റെ ജനനത്തിനു ശേഷം പതിനൊന്നാംദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണ സംസ്കാരം. മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷ യജ്ഞാഹുതികളോടെ നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം ചേർന്ന് ഉപാസന നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ എത്ത്തിചെർന്നിട്ടുള്ളവർ പിരിഞ്ഞു പോകുമ്പോൾ ശിശുവിനെ നോക്കി

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും

യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യസമ്പന്നനുമാകട്ടെ എന്ന് ആശീർവദിക്കുന്നു

https://youtu.be/lKjb2ABcFSE

6. നിഷ്ക്രമണ സംസ്കാരം

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണ സംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം

https://youtu.be/oR1Y-1VX5kQ

7. അന്നപ്രാശന സംസ്കാരം

കുഞ്ഞിനു ആദ്യമായി അന്നം (ചോർ) നൽകുന്ന ചടങ്ങാണിത്‌. അന്നം ദാഹിപ്പിക്കുവനുള്ള ശക്തി കുഞ്ഞിനു ഉണ്ടാകുമ്പോൾ ആറാം മാസത്തിൽ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കുന്നു. പാകം ചെയ്ത ചോറിൽ അല്പം നെയ്യ്, തേൻ, തൈര് എന്നിവ ചേർക്കണം. ശിശുവിന്റെ തുലാഭാരം നടത്തി തുല്യതൂക്കത്തിലുള്ള അന്നം ദാനം ചെയ്യുന്ന പതിവുമുണ്ട്.

https://youtu.be/bCmVQpkcddM

8. ചൂഡാകർമ സംസ്കാരം

കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്. ആദ്യം വലതു, ഇടതു, പിന്നിൽ മുന്നിൽ എന്നി ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.

https://youtu.be/TWx6xdaUoFg


9. ഉപനയന സംസ്കാരം

സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ്. ഉപനയന സംസ്കാരതോടെ ഒരു കുട്ടി രണ്ടാമതും ജനിക്കുകയാണ് .പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് ഉപനയനസം സ്കാരം. കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം. ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം. സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്. ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും. ഉപനയന കർമത്തിനു ശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി, ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദണ്ഡ്ചാരുക എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക.

https://youtu.be/9a2TF_W3Mmk
10. വേദാരംഭം

ഉപനയനത്തോടുകൂടി വേദാരംഭ സംസ്കാരം വീട്ടിൽവച്ചും വിദ്യാരം ഭസംസ്കാരം ഗുരുകുലത്തിൽവച്ചും നടത്തുന്നു.

11. സമാവർത്തന സംസ്കാരം

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തന സംസ്കാരം. പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു. സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു. അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. ആചാര്യ ഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽഇങ്ങനെ പറയുന്നു.

“”സത്യം പറയുക ധർമം ആചരിക്കുക.

പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.
ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത് .
ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.
പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.
ദാനം ചെയ്യുമ്പോൾ മനസറിഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക

12. വിവാഹം

വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമ ധർമപ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം. ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം, എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്. അശ്വലായനഗൃഹ്യ സൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണംഗർഭധാനസം സ്കാരം നടത്തുവാൻ. വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു

വരന്റെ പ്രതിജ്ഞ

 ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.
 
ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.

നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്‌.

 നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു.

വധുവിന്റെ പ്രതിജ്ഞ

 സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.

മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും. 

എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.

 അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നു

13. ഗൃഹസ്ഥാശ്രമം

ഒരു വ്യക്തി പൂർണമായും കുടുംബ ബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു – സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു .

ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.

പഞ്ജമഹായജ്ഞം
1. ദേവയജ്ഞം
2. ബ്രഹ്മയജ്ഞം
3. പിതൃയജ്ഞം
4. അതിഥിയജ്ഞം
5. ഭൂതയജ്ഞം


14. വാനപ്രസ്ഥം

സാധാരണ മനുഷ്യായുസിലെ 50 വയസു കഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജിവിക്കണം എന്നർത്ഥമില്ല. വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം. ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം.സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം. സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം. സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം. ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു. ദശവിധസ്നാനം, പഞ്ജാമൃതപാനം, അഭിഷേകം, ദണ്ഡധാരണം, കൗപീനധാരണം, ഹവനം, സങ്കല്പം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവ വാനപ്രസ്ഥത്തിന്റെ ഭാഗമാണ്

15. സന്യാസം

സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം. സന്യാസ സംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസ കർമങ്ങൾക്ക് തുടക്കമിടണം. സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്. വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്. ശൈവ, വൈഷ്ണവവാദി മഠാധിപതികളും, ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും, യോഗികളും, ഭക്തന്മാരും, കർമികളും, ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്. വ്രതം, യജ്ഞം, തപസ്സു, ധനം, ഹോമം,സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനുംസന്യാസം നൽകരുത്. സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്.ധർമബോധവും ആചാര ശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്ര(കാവിവസ്ത്ര)ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥംവിവരിക്കുന്നു.കപട സന്യാസികളെ രാജാവിന്‌ ശിക്ഷിക്കാം.ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ്‌അത്യാശ്രമി.സന്യാസിമാർ സ്വാധ്യായം,തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.

സന്യാസിയുടെ ജീവിതരീതികൾ

മരച്ചുവട്ടിൽ താമസിക്കണം.
ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്. (ഒരു രാത്രി മാത്രം).
അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
അറിഞ്ഞുകൊണ്ട് ജീവികളെ ചവിട്ടരുത്.
വസ്ത്രം കൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.
സത്യമേ പറയാവൂ.
മനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.
ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.
വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.
ആരെയും അപമാനിക്കരുത്, ആഗ്രഹമില്ലാത്തവനാകണം

16. അന്ത്യേഷ്ടി

ഷോഡശക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി. ഒരു വ്യക്തി മരിച്ചുകഴിഞാൽ ചെയ്യേണ്ട മരണാന്തര കർമങ്ങളെ കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർഭ തെക്കോട്ട്‌ മുനയാക്കിയിട്ടതിനു മീതെ മലർത്തി കിടത്തി വായയും കണ്ണുകളും അടച്ചു, കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുഭ്രവസ്ത്രംകൊണ്ട് മൂടണം. തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സാമ്പ്രാണി, രാമച്ചം എന്നിവ പുകച്ചു കൊണ്ടിരിക്കണം, മരണാനന്തര കർമ്മം വളരെദൈർഘ്യമേറിയ ചടങ്ങാണ്

ഡോ: ശ്രീനാഥ് കാരയാട്ട്

Created by

Dr Sreenath Karayatt

Karayatt Illath, born in Nanmanda in Kozhikode district, is noted for his unique style as an international trainer, psychologist, lecturer, spiritual teacher and writer. Bharatiya Dharmaprachara Sabha and Acharya Srinath Ji have been able to make a strong mark in the spiritual realm of Kerala for more than two decades. A paper presented on Science and Spirituality at the International Science Conference held in Bombay in 2013 attracted international attention. In December 2013, she received her doctorate from the United Nations Economic and Social Council on the subject of abortion. In 2014, he was awarded Pratibha Persona Ratna Puraskar for his contributions in the field of psychology. He has also made his mark in the field of Indian psychology. He is well known through many books and many articles. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In 2017, the paper (Prenatal experiments based on ancient Indian Vedas "Garbha Sanskar" for genius progeny") was presented on behalf of India at an international medical conference held in Austria (Vienna). In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. In the same year, the paper presented at the Science Conference in Munich, Germany was included in the International Journal of Medicine. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations. He has conducted more than 10,000 councils including Kerala Police Force and more than 3,000 training courses in India and abroad and has interacted with and mentored more than 100,000 students. For the past 18 years, he has been conducting lectures and workshops at national and international levels on Shodasha cultures and thereby molding good generations.

Brahmashree Azhakath Shastri Sarman Namboothiri Pat, the Sun Radiant of India's Spiritual Tantric Nabhas, was fully initiated into the Srividya Sampradayam in 2021. Over the past two decades, tens of thousands of individuals have been taught upasanas and pujas to reach higher levels of spirituality. He is also a well-known Purvajanma researcher and an active member of the Indian Counseling and Therapist Association and the Chairman of NCPRT (National Center for Parenting Research and Training) and Rithambhara Eco-Spiritual Commune. Dr. Sreenath Karayatt is a person who dreams for a better world with mental health and implements many activities for it.

View profile

Comments (0)

Search
Popular categories
Latest blogs
വിയന്ന യാത്ര കുറിപ്പ്!
വിയന്ന യാത്ര കുറിപ്പ്!
ഒരു വിയന്ന യാത്രവിയന്ന യാത്ര കുറിപ്പ്!5-11-17 ന് രാവിലെ 6 മണിക്ക് ബോംബയിൽ നിന്നും 450 യാത്രക്കാരുമായി ടർക്കിഷ് എയർലൈൻസ് യാത്ര ആരംഭിച്ചു. സിംഹഭാഗം ജനങ്ങളും ഇസ്ലാമാണ് അവരുടെ ഏതോ പുണ്യ സങ്കേതത്തിലേക്കുള്ള യാത്രയാണ്അവരെ അനുസരിപ്പിക്കാനും പരാതികൾ തീർക്കാനും വിമാന സുന്ദരികൾ കഷ്ടപ്പെടുന്നത് കാണായിരുന്നു .ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വലിയ വിമാനം ആണിത് 9 വരികളിൽ ആയി 56 വീതം സീറ്റുകൾ എല്ലാ വിധ അത്യാധുനിക സംവിധാനക്കളും ഉണ്ടായിരുന്നു ധാരാളം ഭക്ഷണവും. 12 മണിയോടു കൂടി ഇസ്താബുൽ എന്ന സ്ഥലത്തെത്തി വളരെ വലിയ ഒരു ഹബ്ബാണത് 5 യുറോ ഏതാണ്ട് 400 രുപ ആയി 1 ബന്നും കാപ്പിയും കഴിച്ചപ്പോൾ ഇന്നി വൈകുന്നേരം 5.45 നാണ് ഇസ്താ മ്പുൽ - വിയന്ന ഫ്ലൈറ്റ് . ഇവിടെ വെച്ച് ഇന്ത്യൻ കമ്പടി ടീമിന്റെ ക്യാപ്റ്റനായ അഭിലാഷിനെ പരിചയപ്പെട്ടു .തുർക്കി എന്ന കേട്ടു മാത്രം പരിചയമുള്ള ഇവിടെ നിന്നും ഓരോ മിനിറ്റിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാം 5.45 ന് ഇസ്തംബുൽ നിന്നും പുറപ്പെട്ട് നേരെ വിയന്നയിലേക്ക് രാത്രി 7.30 ന് അവിടെ എത്തി (നമ്മുെടെ 12.30 രാത്രി) സുഹൃത്തായ നരേൻജിയും സെമിനാർ കമ്മറ്റിയയച്ച ബിഷാൽ എന്ന ജർമൻ കാരനും  എയർ പോട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പുറത്ത് അപ്പോൾ 4°C ആയിരുന്നു ചൂട് / തണുപ്പ്. എയർപോർട്ട് ബസ്സിൽ 30 മിനുട്ട് യാത്ര ചെയ്ത് വിയന്ന സിറ്റി യിൽ എത്തി ഹോട്ടൽ ഫ്ലെമിംഗിലാണ് താമസം ഏർപ്പാടാക്കിയിരുന്നത് നല്ല ആതിഥ്യ മര്യാദയോടാണ് അവർ സ്വീകരിച്ചത് രാത്രി സുഖമായി ഉറങ്ങി ആറാം (6-11-17 ) തിയ്യതി രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയപ്പോൾ പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു ഇപ്പോ ഇവിടെ 6.30 നാണ്  ഉദയം വൈ: 4 മണിക്ക് അസ്തമയവും. വളരെ വൃത്തിയുള്ള സിറ്റി യാണ് വിയന്ന. സമ്പന്ന രാജ്യമാണ്, യുറോ ആണ് വിനിമയ മാധ്യമം ഇപ്പോൾ 1യുറോ എന്നാൽ 80 ഇന്ത്യൻ രൂപയാണ്  ഒരു കാപ്പിക്ക് 3 യു റോയാണ് 150 മില്ലി വെള്ളത്തിനും 3 യൂറോ  കൊടുക്കണം  ഹോട്ടലിൽ രാവിലെ ഭക്ഷണം ഫ്രീയാണ് എത്ര വേണമെങ്കിലും കഴിക്കാം പക്ഷെ ഭക്ഷണം കളയരുതെന്ന് മാത്രം പത്തരുപത് മേശകളിലായി പലതരം ഭക്ഷണങ്ങൾ കൂടുതലും മാംസാഹാരമാണ് പൊതുവെ നന്നായി ആസ്സ്വദിച്ചു ഭക്ഷണം കഴിക്കുന്നവരാണ് ഇവിടുത്തുകാർ എല്ലാ കാര്യങ്ങൾക്കും ഇവർക്ക് മൊബൈൽ ആപ്പുണ്ട് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ വരെ.വളരെ കണിശമായി നിയമങ്ങൾ പാലിക്കുന്നവരാണ് ഇവർ റോഡ് നിയമങ്ങൾ 100 % കൃത്യമായി പാലിക്കുന്നത് കാണാം  ഇല്ലെങ്കിൽ കനത്ത പിഴയാണ് മുഴുവൻ സ്ഥലവും ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ സ്ഥലത്തും അവർ കാർഡുകൾ ആണ് ഉപയോഗിക്കുന്നത് രാവിലെ 8 മണിക്ക് സ്ക്കുളുകളും ഓഫീസുകളും പ്രവർത്തനം തുടങ്ങും . ഞങ്ങളുടെ സെമിനാർ കൃത്യം 9 മണിക്ക് തുടങ്ങി സമയ കാര്യത്തിൽ അവർ  വളരെകൃത്യത പാലിക്കുന്നവരാണ്  Altranative Medicine ആണ് ഇന്നത്തെ ചർച്ചാവിഷയം 12 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു 20 മിനിട്ടുമുതൽ 30 മിനിട്ടുവരെയാണ് ഒരാൾക്ക് പ്രബന്ധമവതരിപ്പിക്കാനുള്ള സമയം 10 മിനിട്ട് ചോദ്യോത്തരവും ചർച്ചയും അമേരിക്ക, റഷ്യ, ചൈന, ജർമനി ,UK ,ലണ്ടൻ ,പോളണ്ട് ,തുടങ്ങി വിവിധ രാജ്യക്കാരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന മായിരുന്നു ഉത്ഘാടന സഭ ,ഇന്ന് ആധുനിക ചികിൽസാ സമ്പദായങ്ങളുടെ ഗുണങ്ങളും ദോഷങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത് MBBട ഡിഗ്രിയള്ളവരും FRCS ,CPI തുടങ്ങിയ ഡിഗ്രിക്കുള്ളവർ , അക്യുപങ്ങ്ചർ .റയ്കി ശാഖകളിലെ വിദഗ്ദൻമാർ തുടങ്ങി പല വിഷയങ്ങളിലും ചർച്ചകൾ നടന്നു ലഞ്ച് ബ്രേക്ക് 15 മിനിട്ടായിരുന്നു എല്ലാവരും വളരെ ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഉച്ചക്ക് 1 റൊട്ടിയും ബട്ടറും സാൻവിച്ചുമാണ് ഞാൻ കഴിച്ചത് ഇവിടെ ഉച്ചഭക്ഷണം എന്ന ഒരേർപ്പാട് ഇല്ല എന്ന് തോനുന്നു 5 മണിക്ക് ഡിന്നറാണ് ഇവർക്ക് പ്രധാനം ചർച്ചയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും പങ്കെടുത്തു നമ്മുടെ ഇംഗ്ലിഷും അവരുടെ ഇംഗ്ലിഷും വളരെ വ്യത്യാസമുണ്ടെന്ന് തോനുന്നു ഞാൻ ചരച്ചയിൽ ആയുർവേദത്തെ കുറിച്ച്  പറഞ്ഞ പല പോയൻറും അവർക്ക് മനസിലായതേ ഇല്ല അതിനാൽ പലപ്പോഴും എന്നിൽ ഒരു അപകർഷതാ ബോധം തോന്നിയതുപോലെ ഒരു തോന്നൽഅല്ല ശരിക്കും തോന്നി സത്യത്തിൽ അവർ പറയുന്ന ഭാഷ ഏതാണ് എന്ന് വരെ എനിക്ക് മനസ്സിലായില്ല നാളെ ഇവിടെ പ്രസന്റേഷൻ നടത്തേണ്ടത് ചിന്തിച്ചപ്പോൾകണ്ണിൽ ഇരുട്ടു കയറി     കയ്യും കാലും തളർന്ന്  പോയതു പോലെ തോന്നി ഔഷധ രഹിത ജീവിതമാണ് നല്ലതെന്ന തീരുമാനത്തിൽ 4 മണിക്ക് ഒന്നാം ദിവസ സെമിനാർ അവസാനിച്ചു.പക്ഷെ വൈകുന്നേരമായപ്പോഴേക്കും എന്റെ ആത്മ വിശ്വാസവും ധൈര്യവുമൊക്കെ എവിടെയോ പോയ പോലെ എന്തെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നാളെ വരാതിരുന്നാല്ലോ എന്നാണ് വിചാരിച്ചത് പക്ഷെ അതിനും മനസ്സ് അനുവദിച്ചില്ല കാരണം ഭാരതത്തിൽ നിന്നും ഈ ഒരാശയം (ഗർഭ സംസ്ക്കാരം)പറയാൻ ക്ഷണിക്കപ്പെട്ട് വന്ന ഞാൻ പേടിച്ച് പിൻമാറിയാൽ അത് എന്റെ നാടിനാണ് ദോഷം എന്റെ ഗുരുപരമ്പര ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ആകെ ടെൻഷൻ സ്വല്പം വെള്ളം കുടിക്കാം എന്ന് കരുതി റൂമിൽ നോക്കിയപ്പോൾ വെള്ളം കണ്ടില്ലറിസപ്ഷനിലേക്ക് വിളിച്ച് വെള്ളത്തിന് ചോദിച്ചപ്പോൾ ബാത്റൂമിൽ നിന്നും എടുത്തു കുടിക്കാനാണ് അവർ നിർദ്ദേശിച്ചത്.ആദ്യം സ്വല്പം  വിഷമിച്ചെങ്കിലും അത് വലിയ ഒരു ദർശനമാണ് തന്നത്ഒരേ ടാങ്കിലെ ജലം തന്നെയാണ് ആണ് പൈപ്പ് വഴി അടുക്കളയിലും കുളിമുറിയിലും വരുന്നത്  പൈപ്പ് നിൽക്കുന്ന സ്ഥലത്തിന് അനുസരിച്ച് നമ്മൾ വെള്ളത്തെ കാണേണ്ടതില്ല .അതേപോലെ തന്നെ എല്ലാവരിലും അന്തര്യാമിയായി ഇരിക്കുന്നത് ഈശ്വരാംശം തന്നെയാണ്പിന്നെ അതിരിക്കുന്ന വ്യക്തികൾക്ക് അപേക്ഷിച്ച് നമ്മൾ ഈശ്വരനെ വിലകുറച്ച് കാണേണ്ടതില്ലല്ലോ. എന്തായാലും കുളിമുറിയിൽ നിന്നും വെള്ളമെടുത്ത് ധാരാളം കുടിച്ചു ഇവിടത്തെ ബാത്റൂമിലെ വെള്ളം പോലും  കുടിക്കാൻ  തക്കവണ്ണം ശുദ്ധി ഉള്ളതാണ് എന്ന ഒരു സന്ദേശം കൂടി അതിലുണ്ട് .ഒരു സ്ഥലത്ത് സ്വസ്ഥമായിരുന്ന് 10 ദീർഘ ശ്വാസമെടുത്ത്എന്താണ് എന്റ Stress ന് കാരണം എന്ന് നിരീക്ഷിച്ചു. കാരണം പിടി കിട്ടി ,എന്റെ ഭാഷാ പ്രാവണ്യത്തെ കുറിച്ചുള്ള ഭയമാണ് എന്നെ നയിക്കുന്നതെന്ന് മനസ്സിലായി. എന്താണ് ഒരു വഴി ?ഭയത്തിന് അടിമപ്പെട്ട്  നാളെ സെമിനാറിന് പോവാതിരിക്കാൻ കാരണം കണ്ടെത്താംപക്ഷെ എന്നെന്നേക്കുമായി എന്റെ ആത്മവിശ്വാസം നഷ്ടപ്പെടും മാത്രവുമല്ലഎന്റെ ആശയം പ്രകടിപ്പിക്കാനുള്ളഅവസരം നഷ്ടമാകും , അത് പിന്നീട് കൂടുതൽ കുറ്റബോധം എന്നിൽ സൃഷ്ടിക്കും അതു പോലെ എന്റെ നാടിന്റെ അഭിമാനം ഞാൻ കാരണം ഇല്ലാതാവുംഅതിനാൽ എങ്ങിനെയും ഈ സാഹചര്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു. നേരെ ഡിന്നറിനു പോയി നേരത്തെ കണ്ട കക്ഷികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു അവരെ പരിചയപെടാനും അവരോട് സംസാരിക്കാനും അതിലൂടെ അവരുടെ ആക്സറ്റ് മനസിലാക്കാനും തീരുമാനിച്ചു. (സാധാരണ ഞാൻ ഇംഗ്ലീഷുകാരെ കണ്ടാൽ  ഭാഷാപേടി കാരണംതിരിഞ്ഞ് നടക്കാറാണ് പതിവ്) പരാജയ ബോധത്തെയാണ് പരാജയ പെടുത്തേണ്ടെത് എന്ന കലാംജിയുടെ വാക്കുകൾ ഓർമിച്ചു. അപ്പോഴാണ്തന്നെ അത്ഭുതെടുത്തിയ സംഭവം ഉണ്ടായത് .ഞാൻ കുറച്ച് ഭക്ഷണമെടുത്ത്എവിടെ ഇരുന്ന് കഴിക്കാം എന്ന് നോക്കുമ്പോൾ എല്ലാ ടേബിളിലും ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചർച്ചകൾ ചെയ്യുന്നതും ആണ് കണ്ടത്അപ്പോഴാണ് ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നത് കണ്ടത് ഞാൻ ആ ടേബിൾ ലക്ഷ്യമാക്കി നടന്നു. അവിടെ ഇരുന്നപ്പോൾഅദ്ദേഹം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തി ഒരു ജർമ്മൻ കാരനാണ്സെമിനാർ കമ്മറ്റിയുടെ തലവനാണ് .ശേഷം സ്വൽപം ജാള്യതയോടെ ( I am dr Sreenath Karayattu From India) ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ് എന്നെ പരിചയെടുത്തിയതും അദ്ദേഹം എഴുന്നേറ്റ്വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു .അദ്ദേഹത്തിന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സംസ്കൃതം പഠിക്കുന്നുണ്ട് എന്നും എന്നോട് പറഞ്ഞു .എനിക്ക് കുറച്ച് ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നിഎനിക്ക് ഭാഷാ പ്രാവീണ്യം വളരെ കുറവാണ് എന്ന് ഞാൻ അദ്ദേഹത്തോട് സ്വല്പം ജാള്യതയോടെ പറഞ്ഞേപ്പോൾ ആശയവിനിമയത്തിന് ഭാഷ അല്ല പ്രധാനം മനസ്സാണ് എന്നാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്.ഞങ്ങൾ ഭാരതത്തിലെ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി കൂടുതലും ആധ്യാത്മിക വിഷയങ്ങളാണ് ചർച്ച ചെയ്തത്. അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ വേദാന്തത്തെയും തന്ത്രത്തെയും കുറിച്ചുള്ളതായിരുന്നു.എനിക്കറിയുന്നത് പോലെ ഞാൻ ഉത്തരങ്ങൾ പറഞ്ഞു .ഇതിനിടയിൽ അദ്ദേഹം എന്നോട് അനുവാദം വാങ്ങി അദ്ദേഹത്തിൻറെ നാല് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു അവരും വളരെ ബഹുമാനത്തോടെ ചർച്ചയിൽ പങ്കെടുത്തുപിന്നീട് ആ ഹോളിൽ ഉള്ള ഓരോരുത്തരായി ഞങ്ങൾക്ക് ചുറ്റും വന്ന് ഇരിക്കാൻ തുടങ്ങി .രാത്രി 10 മണി വരെ ആ ചർച്ച തുടർന്നു വളരെ ഗംഭീരമായ ഒരു സത്സംഗമാണ് അവിടെ നടന്നത് അവിടെയുള്ള ഓരോരുത്തരായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു .സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും വളരെ നൻമയുള്ളവരാണെന്ന് മനസിലായി ഭാരത സംസ്ക്കാരത്തെ കുറിച്ചും ഷോഢശ സംസ്കാരത്തെ കുറിച്ചുമൊക്കെ ഞാൻ അവരോട് സംസാരിച്ചു. അതിൽ പലരും ആർട്ട് ഓഫ് ലിവിംങ്ങുമായും ISCON മായും ബന്ധമുള്ളവരായിരുന്നു അതിൽ ഒരാൾക്ക് ശീരുദ്രത്തിന്റെ ചില വരികൾ അറിയാം എന്നത് എന്നെ അത്ഭുതപെടുത്തി. അപ്പോഴേക്കും ശക്തമായ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.ഇംഗ്ലിഷ് ആക്സൻറും സൗണ്ട്സും വളരെ പ്രധാനപെട്ടതാണെന്നും നന്നായി പ്രാക്ടീസ് ചെയ്യണമെന്നും തീരുമാനിച്ചു.രാത്രി അങ്ങനെ സുഖമായി ഉറങ്ങി അന്ന് രാത്രി ഞാൻ കണ്ട സ്വപ്നംശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തുടങ്ങി അനേകം ഗുരുക്കന്മാർ എൻറെ കട്ടിലിന് ചുറ്റും ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാ യിട്ടാണ് ആ സ്വപ്നം എനിക്ക് തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്7 ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് സന്ധ്യാവന്ദനവും ദിശാ നമസ്ക്കാരവും സൂര്യനമസ്ക്കാരവും ധ്യാനവും  ചെയ്ത് 9 മണിക്ക് തന്നെ സെമിനാർ ഹാളിലെത്തി എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ സ്വീകരിച്ചത്  ആരോഗ്യ ജീവിതം ആണ് ഇന്നത്തെ വിഷയം രാവിലെ 2 പ്രസന്റേഷൻ കഴിഞ്ഞാണ് എന്റേത്. 9 മണിക്ക് ഒരു  ഡോക്ടർ WHO യുടെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് ഇന്ന് ആരോഗ്യ മേഘല അത്യപകടത്തിലാണെന്നും ആശുപത്രി മേഖല അതി ലാഭത്തിലാണെന്നും സുചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത് ഹൃദയ സംരക്ഷണം ആണ് അദ്ദേഹം സംസാരിച്ചത്. രണ്ടാമത് എന്റെ സുഹൃത്ത് നരേന്ദ്ര ഉംറിക്കറുടെതായിരുന്നു പ്രബന്ധം മുദ്ര തെറാപിയായിരുന്നു വിഷയം മീഡിയേറ്ററുടെ അനുവാദത്തോടെ അദ്ദേഹം പറഞ്ഞ മുദ്രകൾ ഞാൻ ഡെമോ കാണിക്കുകയും പരമാവധി മുദ്രകൾ അവരെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു 11 മണിക്ക് ചെറിയ ഒരു ബ്രേക്ക് കഴിഞ്ഞ്  എന്റെ ഊഴമായി ഇപ്പോഴേക്കും എനിക്ക് എവിടുന്നോ നല്ല ആത്മവിശ്വാസം ലഭിച്ചിരുന്നു "ഗുരുർ ബ്രഹ്മാ" ചൊല്ലി സകല ഗുരുക്കൻമാരെയും നമസ്ക്കരിച്ച്  ഭാരതത്തിലെ സംസക്കാരത്തിന്റെ പേരിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞ് തുടങ്ങി പിന്നെ 30 മിനിട്ടു നേരം അത്ഭുതമാണ് സംഭവിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹം നിങ്ങളുടെ പ്രാർത്ഥന എല്ലാവരുടെയും സ്നേഹം ഭംഗിയായി ഗർഭ സംസ്ക്കാരം പറഞ്ഞു .ഒരു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം എന്ന് പാഞ്ഞ് കൊണ്ട് കൃത്യം 11.45ന് ഞാൻ അവസാനിപ്പിച്ചു 30 സ്ലൈഡുകൾ ഞാൻ തയ്യാറാക്കിയിരുന്നു .നിറഞ്ഞ കയ്യടികളോടെയാണ് എൻറെ സെമിനാർ അവസാനിച്ചത് ‌പിന്നിട് നല്ല ചർച്ചയും ചോദ്യോത്തരങ്ങളും ഉണ്ടായി മോഡറേറ്റർ എനിക്ക് 15 മിനിട്ട് നീട്ടി തന്നു .പിന്നീട് അക്യുപങ്ങ്ചർ പ്രാണിക് ഹീലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു 2 അവതാരകർ Absent ആയതിനാൽ 3 മണിക്ക് പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് 4 മണിക്ക് റൂമിലെത്തി വിശമിച്ചു.‌ രാത്രി 7 മണിക്ക്  UN ൽ അറ്റോമിക്ക് എനർജി  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഡെന്നിസ് സാറിനെ കണ്ടു UKയിലുള്ള എന്റെ സുഹൃത്തിന്റെ സുഹൃത്താണ്  വളരെ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കൂടെ ഒന്ന് കറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചു. നമ്മുടെ ആശയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു .എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായവും  ഉറപ്പു തന്നു. അതോടൊപ്പം തന്നെ അടുത്ത ദിവസം  വിയന്നയിലുള്ള UN ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.രാത്രി നല്ല തണുപ്പായിരുന്നു 10 മണിക്ക് റൂമിലെത്തി ഉറങ്ങി8 ന് രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം വിയന്ന സിറ്റി മുഴു വൻ കറങ്ങി 7 യുറോവിന്  ട്രയിൻടിക്കറ്റെടുത്താൽ 24 മണിക്കൂർ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം ശേഷം 12 മണിക്ക് UN ൽ എത്തി കടുത്ത സെക്യൂരിറ്റിയാണവിടെ പക്ഷെ ഡന്നിസ് സാർ കുടെയുള്ളതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല UN മുഴുവൻ കറങ്ങി കണ്ടു ഡന്നിസാർ  അവിടെയുള്ള മലയാളികൾക്ക് എന്നെ പരിചയപെടുത്തുകയും കുറച്ച് നേരം അവരോട് സംസാരിക്കുകയും ചെയ്തു ശേഷം 3 മണിക്ക് അവിടെ നിന്നും ഇറങ്ങി ജെർമനിയിലേക്ക് (MUnich) പോയി 4 മണിക്കൂർ യാത്ര 7 മണിക്ക് അവിടെ എത്തി അവിടെ ഹോട്ടലിൽ വിശ്രമം ചില പേഴ്സണൽ മീറ്റിംങ്ങുകൾ ഉണ്ടായിരുന്നു അപ്പോഴേക്കും യുറോപ്പിലുള്ള എല്ലാ സുഹ്യത്തുക്കളും വാട്സാപ്പിൽ ബന്ധപെടുകയും അവരുടെ സഹായങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു വളരെ നന്ദിയോടെ ഞാനിപ്പോൾ  അവരെ ഓർക്കുകയാണ് വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അവിടെയുള്ളവർ എന്നെ സ്വീകരിച്ചത്സത്യത്തിൽ അത് എന്നോടുള്ള ബഹുമാനം അല്ല ഭാരതദർശനങ്ങളോടുള്ള ആദരവാണ് എന്ന് എനിക്ക് അറിയാമായിരുന്നു ഒരു ഭാരതീയൻ ആയതിൽ അങ്ങേയറ്റം അഹങ്കാരവും ആത്മവിശ്വാസവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭാരതമണ്ണിൽ ആവണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നന് ജർമനിയിലെ  സുഹൃത്തുക്കൾ എന്നോട് പറഞ്ഞു9 ന് രാവിലെ 8 മണിക്ക് അവിടെ ഒരു സെമിനാറിൽ പങ്കെടുത്ത് 10 മണിക്ക് അവിടെ നിന്നും പുറപ്പെട്ടു 2 മണി എയർപോർട്ടിലെത്തി 2.40 ന് ടെർക്കിഷ് എയർലൈൻ ഞങ്ങളെയും കൊണ്ട് പറന്നു കാലാവസ്ഥ വളരെ മോശമായിരുന്നു ഫ്ലൈറ്റ് 2 പ്രാവശ്യം Airപോക്കറ്റിൽ പെട്ടു എല്ലാവരും വല്ലാതെ പേടിച്ചു. പക്ഷെ എന്തോ എന്നെ അത് തീരെ ബാധിച്ചില്ല ഈശ്വരൻ കൂടെയുണ്ട് എന്നുറപ്പുള്ളതാണ് എന്തിനാ വെറുതെ പേടിക്കുന്നത് 2 മണിക്കൂറിനു ശേഷം 4.40 ന് ഇസ്തുബിൽ എന്ന സ്ഥലത്തിറങ്ങി വലിയ കയ്യടിയോടെയാണ് യാത്രക്കാർ Land ചെയ്തത് അവിടെ നിന്നും ജോൺ അബ്രഹാം എന്ന് ബോളീവുഡ് നടനെ കാണാനും പരിജയ പെടാനും സാധിച്ചു.ശേഷം 8 മണിക്കു ഇസ്‌തുമ്പിൽ എന്നസ്ഥലത്തുനിന്നും ബോംബെ ക്കു  കയറി നീണ്ട 6 മാനിൽകുറിന് ശേഷം മുംബയിൽ എത്തി മുംബൈയിൽ വിമാനത്തിൽ നിന്ന്കാല് കുത്തിയല്ല ഞാൻ ഭാരതമണ്ണിൽ ഇറങ്ങിയത് കൈകൊണ്ട് ഭാരത മണ്ണിനെ തൊട്ട് നിറുകയിൽ വച്ചു കൊണ്ടാണ്ഇറങ്ങിയശേഷം മുട്ടുകുത്തി  കുമ്പിട്ട്   ഭാരതാംബെയെ നമസ്ക്കരിച്ചു.ഞാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടു വിദേശികളും സ്വദേശികളും  പലരും അതുപോലെ ചെയ്യുന്നുണ്ടായിരുന്നുഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് ഭാരതമണ്ണിൽ തന്നെയാവണം എന്ന പ്രാർത്ഥനയോടെഡോ: ശ്രീനാഥ് കാരയാട്ട്

Thu, 16 Mar 2023

ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്
ഒരു ഈജിപ്ത് യാത്ര കുറിപ്പ്ഈജിപ്ത് യാത്രാജൂലായ് 4ന് പുലർച്ചെ 3 മണിക്ക് മുബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഈജിപ്ത് എയർലൈൻസിലാണ് (ബോയിംഗ് 800 )ഈജിപ്തിലേക്ക് യാത്ര തിരിച്ചത് 3 മണിക്കൂർ മുമ്പേ എയർപ്പോർട്ടിൽ എത്തേണ്ടതിനാൽ 3 ന്  വൈകുന്നേരം 7 മണിയോട് കൂടി എന്റെ അടുത്ത സുഹൃത്തും സഞ്ജീവനി ഹോസ്പിറ്റലിന്റെ ഉടമസ്ഥനുമായ ജയറാംജി യുടെ വീട്ടിലെത്തി ഫ്രഷായി ,ഭക്ഷണം കഴിച്ച് 12 മണിയോടു കൂടി എയർപ്പോർട്ടിൽ എത്തി ചെക്കിൻ ചെയ്ത് ഇമിഗ്രേഷൻ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തു നിന്നുപുനയിലുള്ള വസ്തു വിദഗ്ദൻ നരേന്ദ്ര ഉമ്രിക്കർ, സന്തേഷ് ജി എന്നിവരും എനിക്കൊപ്പം ഉണ്ടായിരുന്നു  ബോംബയിൽ ശക്തമായ മഴ ആയതിനാൽ 4 മണിക്കാണ് ഫ്ലൈറ്റ് പുറപ്പെട്ടത് ,ഇന്ത്യൻ സമയം രാവിലെ 10 മണി ഈജിപ്ത് സമയം രാവിലെ 6.30ന് ഈജിപ്തിൽ എത്തി അപ്പോഴേക്കും വെയില് വന്നിരുന്നു 5 മണിക്കാണ് അവിടെ ഉദയം6 മണിക്കൂർ ആണ് യാത്രാ സമയം ഏതാണ്ട് 6000 കിലോമീറ്റർ .എയർ പോർട്ടിൽ വാലിഡ് എന്ന ആജാനബാഹുആയ ഒരു ഈജിപ്ഷ്യൻ യുവാവ് ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു4 മണിക്ക് താമസ സ്ഥലത്ത് എത്തി കൂടെ ഉണ്ടായിരുന്ന പൂന സ്വദേശിയും വാസ്തു വിദഗ്ദനുമായ നരേൻജിയു ടെ സുഹൃത്തായ സഞ്ജീവ്ജിയുടെ വീട്ടിലാണ്  താമസിച്ചത് മഹാരാഷ്ടക്കാരനായ സഞ്ജീവ് ജി ഈജിപ്തിലെ  വലിയ ബിസിനസ്സ് കാരനാണ് ന്യൂ കെയ്റോ വിലാണ് അദ്ദേഹം താമസിക്കുന്നത് രാവിലെ കുളിച്ച് ഭക്ഷണം കഴിച്ച് കുറച്ചു  വിശ്രമിച്ചു വൈകുന്നേരം സഞ്ജീവ്ജിയുടെ കുറച്ച് സുഹൃത്തുക്കൾ വന്നിരുന്നു നല്ല സത്സംഗം നടന്നു ഭാരതീയ ആദ്ധ്യാത്മികതയെ കുറിച്ചും ഷോഢശ സംസ്ക്കാരങ്ങളെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു അതിൽ ഒരാളുടെ ഭാര്യ ഗർഭിണി ആയിരുന്നു കൃത്യസമയത്ത് സുപ്രജയെ കുറിച്ചറിയൻ കഴിഞ്ഞത് ഏതോ ഈശ്വരനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. രാത്രി വരെ സത്സംഗം ഉണ്ടായിരുന്നുരണ്ടാം ദിവസം അതായത് അഞ്ചാം തിയ്യതി രാവിലെ വാസ്തു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയി കൂടുതലും  കെനിയ ,ഈജിപ്ത് , തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ ആയിരുന്നു. കൂടുതൂം നരേൻ ജി യുടെ സ്റ്റുഡൻസ് ആയിരുന്നു തന്ത്രയും വാസ്തുവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ഞാൻ സംസാരിച്ചത്  പിന്നെ രാത്രി തിരിച്ച് വന്ന് വിശ്രമംആറാം തിയതിയും കോൺഫ്രൻസ് ഉണ്ടായിരുന്നു അതിൽ വാസ്തു ശാസ്ത്രം ശാസ്ത്രീയമാണോ വിശ്വാസമാണോ എന്നതായിരുന്നു വിഷയം നല്ല തർക്കം നടന്നു ഉച്ചക്ക് ശേഷം നരേൻ ജി യുടെ വാസ്തു വിദ്യാർത്ഥികളോട് സംവദിച്ചു ശേഷം വൈകീട്ട് നൈൽ നദി കാണാൻ പോയിനല്ല യാത്ര ആയിരുന്നു. രണ്ട് മണികൂർ നമ്മൾ ഒരു വലിയ ബോട്ടിൽ ആയിരിക്കും വലിയ റസ്റ്റോറന്റ് ഉണ്ടാകും ബെല്ലി ഡാൻസും പാട്ടും പിറന്നാൾ ആഘോഷങ്ങളും ഒക്കെ ആയി നല്ല അനുഭവം ആയിരുന്നു നൈൽ ഒരു മഹാ സംഭവം ആണ് സിന്ധു നദീതട സംസ്ക്കാരത്തോളം പഴക്കമുള ചരിത്രമാണ് ഈജിപ്തിനും ഗ്രീക്കും ഉള്ളത് ഫറവോ മാരാണ് ഭരിച്ചിരുന്നത് മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന അവർ നിർമ്മിച്ചതാണ് പിരമിഡും മമ്മിയുമെല്ലാം ആറായിരം വർഷം പഴക്കമുള്ള മമ്മി ഇപ്പോഴും അവിടെ കാണാൻ കഴിയും മതം മാറ്റത്തിലൂടെയും അക്രമത്തിലൂടെയും ഫറവോ വംശം തുടച്ചു നീക്കപ്പെട്ടു നൈൽ നദിയുടെ സമ്മാനമാണ് ഈജിപ്ത് എന്ന് പറയാം നീല നൈൽ ,വെള്ളനൈൽ എന്നിങ്ങനെ രണ്ട് നൈൽ ഉണ്ട്നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുമ്പായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.ആറാം തിയ്യതി 'സഞ്ജയ് ജിയുടെ വീട്ടിൽ പൂജ ഉണ്ടായിരുന്നു ഉച്ചക്ക് ശേഷം പിരമിഡ് കാണാൻ പോയി ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥമാണ് ഈജിപ്ത് അവിടെ ഗാസയിലെ പിരമിഡും മ്യൂസിയത്തിലെ മമ്മിയും നൈലും നമ്മോട് ഒരുപാട് കാര്യങ്ങൾ സംവദിക്കും 5 മണിക്ക് ഗാസയിലെത്തി പിരമിഡ്' കാണാൻ പോയി പക്ഷെ അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല രാവിലെ 10 മണി മുതൽ 1 മണി വരെ മാത്രമേ അകത്ത് കയറി ടോംബ് കാണാൻ സാധിക്കുകയുള്ളൂപുറത്തു നിന്നും പിരമിഡ് കണ്ട് തിങ്കളാഴ്ച വീണ്ടും വരാം എന്ന് തീരുമാനിച്ച്   നേര അലക്സാണ്ട്രിയയിലേക്ക് പോയി കെയ്റോ വിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് അലക്സാണ്ട്രിയ വളരെ പഴയ നഗരമാണ് ഒരുപാട് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലം അലക്സാണ്ടർ നിർമ്മിച്ച മൂന്നാമത്തെ നഗരം ഏതാണ്ട് മൂവായിരം വർഷത്തെ ചരിത്രം അലക്സാണ്ട്രിയക്ക് ഉണ്ട്. റോഡുകൾ വളരെ നല്ലതായതിനാൽ 3 മണിക്കൂർ കൊണ്ട്  അലക്സാണ്ട്രിയയിൽ എത്തി ഹോട്ടൽ ആദമിൽ വിശ്രമം ആദം വളരെ പഴയ എന്നാൽ ഇപ്പോൾ 5 സ്റ്റാർ ഗ്രേഡുള്ള ഒരു ഹോട്ടൽ ആണ് .ഏഴാം തിയതി രാവിലെ എഴുന്നേറ്റ് നടക്കാൻ പോയി അലക്സാണ്ട്രിയയുടെ സൗന്ദര്യം ആസ്വദിച്ച് നടന്നു വന്നു ശേഷം റൂമിൽ വന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു ഇവിടുത്തുകാർ കൂടുതലും നോൺ വെജിറ്റേറിയൻ മാരാണ് അതിനാൽ ബ്രേക്ക് ഫാസ്റ്റ് ബ്രഡിലും ജാമിലും ഒതുക്കി ശേഷം  നരേൻ ജിയും സന്തോഷ്ജിയും സഞ്ജീവ് ജി പുതുതായി ആരംഭിക്കുന്ന ഫാക്ടറിയിയുടെ വാസ്തു നോക്കാൻ പോയി (അദ്ദേഹത്തിന്റെ എട്ടാമത്തെ ഫാക്ടറിയാണ് ഇത് ഈജിപ്ത് സർക്കാറിന് ടൂറിസവും വ്യവസായവും ആണ് പ്രധാന വരുമാനം അതിനാൽ വ്യവസായികൾക്കു വലിയ പ്രോത്സാഹനമാണ് ഗവൺമെന്റ് കൊടുക്കുന്നത് Free Zone എന്ന വലിയ ഒരു ഏരിയ തന്നെ വ്യവസായികൾക്കായി മാറ്റി വെച്ചിട്ടുണ്ട്)പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ലാത്തതിനാൽ ഞാൻ ഗ്രാമ ങ്ങളിലേക്ക് പോയി ഗ്രാമങ്ങളിലാണ് ആത്മാവ് ഉറങ്ങുന്നത് എന്ന് ഏതോ മഹാത്മാവ് പറഞ്ഞിട്ടുണ്ടല്ലോ. നേരത്തെ ഏർപ്പാടാക്കിയ ഡ്രൈവർ മുസ്തഫ മുഹമ്മദിനൊപ്പം അൽ ജസീറ എന്ന സ്ഥലത്ത് പോയി അലക്സാണ്ട്രിയ -കെയ്റോ ഹൈ വേയിലാണ് ജസീറ. ഇഷ്ടിക കൊണ്ടുണ്ടാക്കിയ  ഷീറ്റ്  മേഞ്ഞചെറിയ വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് .ആട് പോത്ത് എരുമ ഒട്ടകം വളർത്തലും കൃഷിയമാണ് ജീവിതോപാതിഡ്രൈവർ മുസ്തഫയെ വണ്ടിയിൽ തന്നെ ഇരുത്തി ഒരു ലക്ഷ്യവുമില്ലാതെ ആ തെരുവിലൂടെ  വളരെ ദൂരം യാത്ര ചെയ്തു വഴിയിൽ കാണുന്നവരോടൊക്കെ  ഹൃദയംകൊണ്ട് സംവദിക്കാൻ സാധിച്ചു. എനിക്ക് അറബിയോ അവർക്ക് ഇംഗ്ലീഷ് ഭാഷയോ അറിയില്ല പക്ഷേ അത് ഞങ്ങളുടെ ആശയവിനിമയത്തിന് തടസ്സമായില്ല എന്നുള്ളതാണ് അത്ഭുതം നമ്മൾ എപ്പോഴും മറ്റുള്ളവരെ  പല മുൻവിധികളോടെയാണ്  സമീപിക്കുന്നത് അതിലാണ്  ആരും നമ്മെ വിശ്വസിക്കാത്തത് നമ്മോട് പലപ്പോഴും ഹിതകരമല്ലാത്ത രീതിയിൽ പെരുമാറുന്നത്മനസ്സിൽ പരുധിയില്ലാത്ത സ്നേഹവും കരുതലും സൂക്ഷിച്ച് നമ്മൾ ആരോട് സംവദിച്ചാലും നമുക്ക് തിരിച്ച് ലഭിക്കുന്നതും കണക്കില്ലാത്ത സ്നേഹവും കരുതലും ആണ് എന്ന് മനസ്സിലായ സമയമായിരുന്നു അത് മുജ്ജന്മത്തിൽ എപ്പോഴോ ഞാൻ അതിലൂടെ ധാരാളം യാത്ര ചെയ്തതായി എനിക്ക് തോന്നി  അവിടെ കണ്ട സ്ഥലങ്ങളും  മനുഷ്യന്മാരും പൂർവ്വജന്മത്തിൽ എവിടെയോ എനിക്ക് പരിചയം ഉള്ളവരെ പോലെ തോന്നിഅല്ലെങ്കിലും ശുദ്ധ ബോധത്തിന് എന്ത് ദേശകാല വ്യത്യാസം. കഴിക്കാൻ ധാരാളം ഈന്തപ്പഴങ്ങൾ ലഭിച്ചു.പേരറിയാത്ത  ആരായാലും തിരിച്ചറിയാത്ത ആ നാട്ടിലൂടെഒറ്റയ്ക്ക് നടക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമുക്ക് നമ്മളെ അടുത്ത് അറിയാൻ സാധിക്കുന്നത് നമ്മളെ പരിചയമുള്ള ആരെയെങ്കിലും കാണാൻ സാധ്യത ഉണ്ടെങ്കിൽ ആ നിമിഷം മുതൽ നമ്മൾ അഭിനയിക്കാൻ തുടങ്ങും മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഇങ്ങനെ മാത്രമേ കാണാവൂ എന്ന് നമുക്ക് നിർബന്ധമുണ്ട് എന്നാൽ ആരായാലും തിരിച്ചറിയാൻ ഇല്ലാത്ത ഒരു നാട്ടിൽ  അഭിനയം ഇല്ലാതെ പച്ചയ്ക്ക് നമുക്ക് യാത്ര ചെയ്യാൻ സാധിക്കുംശേഷം തിരിച്ച് വാഹനത്തിൽ എത്തി യാത്ര പുറപ്പെട്ടു.ഈ ഹൈവേയിൽ നമുക്ക് ധാരാളം ഈന്തപ്പഴ തേട്ടങ്ങൾ കാണാം  വെള്ളത്തിന് മൊയ എന്നാണ് പറയുന്നത് എന്ന് പഠിച്ചു വെച്ചതിനാൽ വെള്ളം കിട്ടി അത്ര തന്നെ കൂടുതൽ പഠനമൊന്നും നടന്നില്ല 80 ശതമാനം നാട്ടുകാർക്കും അറബി മാത്രമേ അറിയൂ ഇംഗീഷ് അറിയില്ല. 3 മണിക്ക് ലോകത്തിലെ ഏറ്റഷം വലിയ ലൈബ്രറി കാണാൻ പോയി 5 ബില്യൻ പുസ്തകങ്ങൾ ഉണ്ടത്രെ അലക്സാണ്ട്രിയയുടെയും ഈജിപ്തിന്റെയും ചരിത്രവും മമ്മി ഫിക്കേഷനും എല്ലാം വിശദമായി അവിടെ നിന്നും പഠിക്കാം നല്ല മ്യൂസിയവും നക്ഷത്ര ബംഗ്ലാവും (Planatoriam) ഒക്കെ കാണാംഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. പിന്നീട് വന്ന പല അധിനിവേശങ്ങളിൽ ആരാണ് അത് നശിപ്പിച്ചത് എന്ന് അറിവില്ല എങ്കിലും അതിന്റെ ചുവടു പിടിച്ചു നിൽക്കാൻ പാകത്തിനാണ് ഇന്നത്തെ ലൈബ്രറിയും സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം മുതൽ കുട്ടികൾക്കുള്ള പ്രത്യേകം ലൈബ്രറി വരെ അടങ്ങുന്ന വലിയൊരു സമുച്ചയം തന്നെ ആണ് 6 മണിക്ക് നേരെ പോർട്ട് കാണാൻ പോയി അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനം ആയിരുന്നു കടൽ തീരത്തുള്ള അലക്സാണ്ഡ്രിയ നഗരം. കയ്‌റോയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് അലക്സാണ്ഡ്രിയയിലേക്കു. ഇവടെ ഗ്രീക്ക് റോമൻ അധിനിവേശത്തിന്റെ ബാക്കി ആയി പോംപിസ് പില്ലർ സിറ്റാഡൽ തുടങ്ങിയ സ്മാരകങ്ങൾ കാണാം. എല്ലാം തകർന്നടിഞ്ഞ അവസ്ഥയിൽ ആണ്. ചില അവശഷിപ്പുകൾ മാത്രം ബാക്കി. മനോഹരമായ കടൽ തീരം ആണ് നഗരത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും കടൽ തീരത്തു തന്നെ ആണ്. പഴയപ്പോർട്ടും പള്ളിയും കെട്ടിടങ്ങളും കാണാം അലക്സാണ്ടറിന്റെ കാലത്ത് നിർമ്മിച്ച പോർട്ടും കോട്ടയം ഒരുപാട് റൂമുകളോട് കൂടിയതാണ് വളരെ വലിയ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് പലപ്പോഴാണ്ടോയ കടലാക്രമണങ്ങൾ നേരിട്ടറ്റുണ്ടെങ്കിലും ഇപ്പോഴും അതേ യവ്വനത്തിൽ സ്ലനിൽക്കുന്നു അവിടെ ബോട്ടിങ്ങും കടലിൽ കുളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുണ്ട്രാത്രി റൂമിൽ തിരിച്ചെത്തി വിശ്രമം8 ന് തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം അലക്സാണ്ട്രിയയോട് യാത്ര പറഞ്ഞ് നേരെ ഗിസ്സയിൽ പിരമിഡ് കാണാൻ പോയി പിരമിഡ് ഒരു മഹാ സംഭവം തന്നെയാണ് യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈജിപ്തിനെ ഇന്നും ലോക ഭൂപടത്തിൽ ഉയർത്തി നിർത്തുന്ന ലോകാത്ഭുദങ്ങളിൽ ഒന്നായ പിരമിഡ് കാണാനായിരുന്നു. കെയ്റോ നഗരത്തിൽ നിന്നും കുറച്ചു മാറി ഗിസ എന്ന ഉയർന്ന പ്രദേശത്താണ് പിരമിഡ് സ്ഥിതി ചെയുന്നത്. നൂറിൽ അധികം പിരമിഡുകൾ ഈജിപ്തിൽ ഉണ്ട് എങ്കിലും അവയിൽ ഏറ്റവും വലുപ്പമേറിയതും കേടുപാടുകൾ ഇല്ലാതെയും ഉള്ള 3 എണ്ണമാണ് പ്രധാനം. ഇവയുടെ പേരുകൾ ഖുഫു, കാഫറെ മീന്കുറെ എന്നാണ്. അതാത് പിരമിഡിനുള്ളിൽ സാംസ്കരികപെട്ട രാജാവിന്റെ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.  ഏതാണ്ട് 4500 (BC2300-2700)വർഷം പഴക്കമുണ്ട് 7 മഹാത്ഭുതങ്ങളിൽ ഒന്നാണ് 500 മീറ്റർ ഉയരത്തിൽ കിലോമീറ്ററോളം സ്ഥലത്ത് പ്രധാനമായും 3 പിരമിഡുകൾ ആണ് ഉള്ളത് അതിന് ചുറ്റിലുമായി 100 കണക്കിന് ടോബ് കൾ കാണാം പ്രളയകാലത്ത് നൈൽ ഇവിടേക്ക് വരുന്നതിനാൽ വളരെ ഉയരത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത് ഒരു ഫറവോയെ അടക്കുമ്പോൾ അദ്ദേഹത്തിന്റെ പൂച്ചയടക്കം സേനാനായകൻ മാരെയും മരണാനന്തര ജീവിതത്തിലേക്കാവശ്യമുള്ള സകല സാധനങ്ങളും രത്നങ്ങളും ജോലിക്കാരെയും ഒക്കെ അടക്കും റോയൽ ഫേമിലിയിൽ  പെട്ടവരെ മാത്രം പിരമിഡിൽ അടക്കും ബാക്കി എല്ലാവരെയും പിരമിഡിന്ചുറ്റിലുമായി അടക്കും ദൂരേ നിന്ന് നോക്കുമ്പോൾ ചെറിയ ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണെന്ന് തോന്നുമെങ്കിലും അടുത്തെത്തി നോക്കുമ്പോൾ ഓരോ കല്ലിന്നും ഒരു ബസ്സോളം വലുപ്പം തോന്നിക്കും പിരമിഡിന്റെ നടുവിൽ ആണ് ടോബ് സ്ഥിതി ചെയ്യുന്നത് അവിടെക്ക് പോവാൻ ചെറിയ വഴികൾ ഉണ്ട് ഗുഹയിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് പിരമിഡിൽ നിന്നും മമ്മി ഇപ്പോൾ ന്യൂ കെയ്റോ വിലുള്ള മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുകയാണ് വലിയ ഒരു മ്യൂസിയത്തിന്റെ പണി പിരമിഡിനടുത്തു തന്നെ നടക്കുന്നുണ്ട്ആ ഒരു പിരമിഡിൽ തന്നെ മറ്റനേകം ടോംബുകളും ഉണ്ടാകും വഴികൾ കാണാം പക്ഷെ അതൊക്കെ പൂട്ടിയതാണ് ഇവിടേക്ക് വായുവും വെളിച്ചും എങ്ങനെ കിട്ടുന്നു എന്നാണ് അത്ഭുതം ഇന്ന് എല്ലാ സ്ഥലത്തും ലൈറ്റ് ഇട്ടിട്ടുണ്ട് ( വീഡിയോ ഞാൻ പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് ഇതിനൊപ്പം അയക്കാം പിരമിഡ് കാണാൻ 160 ഈജിപ്ഷ്യൻ പൗണ്ട് ആണ് എന്നാൽ അകത്തു കയറി ടോംബ് കാണണമെങ്കിൽ 360 ഈജിപ്ഷ്യൻ പൗണ്ട് കൊടുക്കണം ഏതാണ്ട് 1800 ഇന്ത്യൻ രൂപ വരും ടൈറ്റ് സെക്യൂരിറ്റിയാണ് എന്നാൽ എല്ലാ സെക്യൂരിറ്റി ക്കാരും നമ്മോട് ടിപ് ചോദിക്കും ഇത് ടിപ്സുൽത്താന്റെ നാടാണോ എന്ന് വരെ നമുക്ക് സംശയം തോന്നും അമ്മാതിരി ടിപ്പ് ചോദിക്കലാണ് നമ്മൾ പിരമിഡിനടുത്ത് എത്തുമ്പോൾ കുറേ ഗുണ്ടകൾ നമ്മെ അക്രമിക്കാൻ ഓടി വരുന്നത് കാണാം പേടിക്കണ്ട അത് ഗൈഡുകൾ സേവനം തരാൻ വരുന്നതാണ് പിന്നെ ശ്രദ്ധ ഒന്നു തെറ്റിയാൽ ഏതെങ്കിലും കുതിരവണ്ടി ക്കാരനോ ഒട്ടകക്കാരനോ നമ്മെ എടുത്ത് കുതിര വണ്ടിയിലോ ഒട്ടകപ്പുറത്തോവെക്കും. മൂന്നാല് കിലോമീറ്റർ സഞ്ചരിച്ച് കാണാനുണ്ട് 3 പിരമിഡ് ഒന്നിച്ച് കാണുന്ന സ്ഥലം, പിരമിഡിന്റെ മുൻവശം സിംഹ പ്രതിമ , ഇതൊക്കെ ചുറ്റി കണ്ട് വരുമ്പോഴേക്കും 3 മണിക്കൂറെങ്കിലും ആവും 6 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും ചുറ്റിലും ധാരാളം കച്ചവടക്കാർ ഉണ്ട് പൊതുവെ ഈജിപ്ത് കാർക്ക് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണ് ഇന്ത്യൻ സ് ആണെന്ന് മനസിലായാൽ കൈകൾ കൂപ്പി നമസ്തേ പറയും എന്നാൽ കച്ചവടക്കാർ കുറച്ച് കൂടുതൽ ബഹുമാനം കാണിക്കും പറ്റിക്കാനാണ് യദാർത്ഥ വിലയടെ 10 ഇരട്ടിയാണ് നമ്മോട് പറയുക നന്നായി വിലപേശാൻ പഠിച്ചില്ലെങ്കിൽ പറ്റിക്കും (അയാൾ 300 പൗണ്ട് പറഞ്ഞ സാധനം ഞാൻ വിലപേശി 200 പൗണ്ടിന് വാങ്ങി മലയാളിയോടാ അവന്റെ കളി അയാളെ പറ്റിച്ച അഭിമാനത്തിൽ കുറച്ച് മുന്നോട്ട് പോയേപ്പം ഞാൻ 200 പൗണ്ടിന് വാങ്ങിയ സാധനം 50 പൗണ്ടിന് വിൽക്കുന്നതാണ് കണ്ടത് പകച്ച് പണ്ടാരമടങ്ങി ന്ന് പറഞ്ഞാ മതിയല്ലോ? )പിരമിഡുകൾ കഴിഞ്ഞു കുറച്ചു ദൂരെയായി മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രാജാവിനെ കാണാം. സിംഹത്തിന്റെ ഉടലുള്ള ഒരു രാജാവ് “സ്ഫിംക്സ് “ഗിസ സമതലത്തിന്റെ രക്ഷകനായി ആണ് സ്ഫിങ്ക്സിനെ കാണുന്നത്. ഒരു കാലത്തു സ്ഫിങ്ക്സിനെ ദൈവം ആയി ആരാധിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു എന്ന് ചരിത്രം* * * * *ഉച്ചയോടു കൂടി പിരമിഡിൽ നിന്നും ഇറങ്ങി നേരെ എയർപ്പോർട്ടിലേക്ക്അടുത്തു തന്നെ വീണ്ടും വരാം എന്ന് പറഞ്ഞ് ഈജിപ്തിനോട് വിട പറയമ്പോൾ പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോൾ ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ചും നൈലിനെ കുറിച്ചും മമ്മിയെയും പിരമിഡിനെയും കുറിച്ചൊക്കെ കേട്ടപ്പോൾ മനസിലെവിടെയോ ആഗ്രഹമായി കേറി കൂടിയ ജൗജിപ്ത് സന്ദർശനം സാഫല്യമായ നിറവിലായിരുന്നു ഞാൻഒരു പാട്  ഒരു പാട് ഒരുപാട് നന്ദിനരേൻ ജി ക്ക് ,നരേൻ ജിയെ പരിചയപെടുത്തിയ 'നിഷാന്ത് ജിക്ക് ,സന്തോഷ് ജിക്ക് ,ആഥിത്യമരുളിയ സഞ്ജീവ്ജിക്ക് നാടു മുഴുവൻ കൊണ്ട് നടന്ന ഡ്രൈവർ മുസ്തഫക്ക് പിന്നെ നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു പാട് നന്ദി  ഈജിപ്ത് സമയം 4 മണിക്കാണ് ഫൈറ്റ് ഇന്ത്യൻ സമയം 7 .30 ന് ഒമ്പതാം തിയ്യതി  രാവിലെ 2.30 ന് ബോംബയിൽ ഇറങ്ങി അവിടെ നിന്നും 650 നു ള്ള എയർ ഇന്ത്യ എക്പ്രസ്സിൽ  കോഴിക്കോട്ടേക്ക്കൂടുതൽ വിവരങ്ങൾ Youtubil കാണാൻതാഴെ കൊടുത്ത ലിങ്ക് ക്ലിക്  ചെയ്യുകhttps://youtu.be/KTsWUd6VEUYhttps://youtu.be/QmfBL7h9v5M

Thu, 16 Mar 2023

ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്
ദൈവത്തിന്റെ കയ്യൊപ്പ്ദൈവം എന്നൊരാൾ ഉണ്ടോ   അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കം ദുരിതവും ഒക്കെ ഉണ്ടാവുമായിരുന്നോ? ഇതൊക്കെ കണ്ടു മൂപ്പര് രസിക്കുകയാണോ?എന്നത് കുറേ കാലമായിയുള്ള ചിന്തയായിരുന്നു. എന്നാൽ ഇന്നാണ് അതിന് ഏതാണ്ട് വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്  ശേഷം സ്ക്രീനിൽദിവസവും രാത്രി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അന്നത്തെ വിശേഷങ്ങൾ എല്ലാം ഭാര്യയും മക്കളുമായി പങ്കുവയ്ക്കലാണ് പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ   മുഴുകിയിരുന്ന എനിക്ക് ദിവസവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ഓരോ ദിവസത്തെയും എൻറെ വീര കഥകൾ കുറച്ചൊരു അഹങ്കാരത്തോടെ  പറയാറുണ്ടായിരുന്നു  കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിലാണ് ഞങ്ങൾ കൂടുതലും ശ്രദ്ധിച്ചിരുന്നത് ഓരോ സ്ഥലത്തും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ശേഖരിച്ച് ,തരാൻ മനസ്സുള്ളവരെ സമീപിച്ച് സാധനങ്ങൾ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത് അതിന്റെയും കൗൺസിലിംഗിൻെറയും ഹെൽപ് ലൈൻ ആയിട്ട് നമ്മുടെ ഓഫീസും ഫോൺ നമ്പറുമാണ് ഉപയോഗിച്ചിരുന്നത്  കാര്യങ്ങൾ കുറച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ഭാര്യയുടെയും മക്കളുടെയും  അംഗീകാരം ,പ്രശംസകൾ പ്രതീക്ഷിച്ച് നിൽക്കുന്ന എന്റെ മുന്നിൽ ഭാര്യ യുടെപരാതിയുടെ കെട്ട് അഴിയുകയാണ്" കഴിഞ്ഞ ഒരാഴച്ചയായി നാട്ടിലുണ്ടായിട്ട് ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമുണ്ടായോ? പുലർച്ചെ ഇറങ്ങി പോകുന്ന ങ്ങള് പാതിരാക്കല്ലേ കേറി വരുന്നത് ?" നാട്ടില് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദൈവം കുറച്ചു പേരെ രക്ഷപെടുത്തും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാനാണത് "നമ്മൾ അത് ചെയ്തില്ലെങ്കിൽ നന്ദിയില്ലാത്തവരായി പോകും  എന്ന ജയേട്ടന്റെ വാക്കുകൾ കടമെടുത്ത് ഞാന് ഒരലക്ക് അലക്കി( ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച ലുലുവിന് 5 ലക്ഷം രൂപ കൊടുക്കാം എന്ന് ജയേട്ടൻ  (ജയസൂര്യ)പറഞ്ഞ സമയത്ത് അദ്ദേഹത്തെ അനുമോദിക്കാനായി ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ താണ്) "നാട്ട്കാരെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി ഞങ്ങളുടെ എന്തെങ്കിലും ഒരു കാര്യം ങ്ങള് ശ്രദ്ധിക്കുന്നുണ്ടോ?അവള് വിടുന്ന മട്ടില്ല .എടീ നാട്ടില് ഒരു ദുരന്തമുണ്ടാവുമ്പോഴ് നമ്മൾ ദുരന്തമനുഭവിക്കുന്നവർക്കല്ലെ പരിഗണന്ന നെൽകണ്ടത്? ഞാനും വെച്ച് കാച്ചിഈ ദുരന്ത സേവനം കഴിഞ്ഞ് ഇനി ഞങ്ങളെ എന്ന്നാണാവോ പരിഗണിക്കുക എടീ നമ്മൾക്ക് ഭാഗ്യം കൊണ്ട് വല്യ അപകടവും ദുരന്തവും ഒന്നും പറ്റിയില്ലല്ലോ?ഇതിനെക്കാൾ വലിയ ദുരന്തം എന്ത് പറ്റാനാ എന്ന് ചോദിച്ച് താലിയിലേക്ക് ഒന്നു നോക്കി അവൾ എഴുന്നേറ്റ്  പോയിഅച്ചൻ ഇന്ന് പുട്ടാണോ കഴിച്ചത് എന്ന് ചോദിച്ച് കുഞ്ഞുണ്ണിയും അവന്റെ വഴിക്ക് പോയി ( ഭയങ്കര തള്ളാണല്ലോ എന്ന ന്യൂ ജെൻ ചോദ്യം ) ഇത്രയും സേവനം ഞാൻ ചെയ്തിട്ട് ഇവർക്കൊന്നും എന്നെ ഒരു വിലയമില്ലല്ലോ ഭഗവാനേ ഇവരുടെയൊക്കെ മുടി നേരത്തെ തന്നെ വെളുപ്പിക്കണെ ( ഫീൽ.. അസൂയ ) ഭഗവാനേ എന്ന് പ്രർത്ഥിച്ച് എഴുന്നേറ്റപ്പഴാണ് ഫോൺ ബെല്ലടിച്ചത് ഫോണെടുത്ത് ചെവിയോടു ചേർത്ത് വെച്ചപ്പോൾ മറുതലക്കൽ നിന്നും പതിഞ്ഞ പുരുഷശബ്ദം" ടീം ഞങ്ങളുണ്ട് കൂടെ "യിലെ ശ്രീനാഥ് ജിയല്ലെ അതെ :ആരാണ് സംസാരിക്കുന്ന്എന്റെ പേര് സുരേഷ് എന്നാണ് ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാണ് ഒട്ടും വൈമുഖ്യം വേണ്ട എന്താണെന്ന് വെച്ചാൽ പറയാം "ഞങ്ങളുണ്ട് കൂടെ "ഞാൻ പറഞ്ഞു.സർ: വീട്ടിൽ ഒരു വിൽ ചെയർഉണ്ട് അച്ഛന്റെതായിരുന്നു അഛൻ കഴിഞ്ഞ ആഴ്ച മരിച്ചു അച്ചന്റെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു 1 മാസം മിംമ്സിൽ ആയിരുന്നു  ഡിസ്ചാർജായി വീട്ടിൽ എത്തിയപ്പം വാങ്ങിച്ചതാ  ഒരാഴചയേ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ അഛന് സൈലന്റ് അറ്റാക്ക് വന്ന് മരിച്ചു നല്ല ബ്രാന്റ് വീൽചെയർ ആണ്  അത് ഇവിടെ കിടന്ന് നശിച്ചുപോവുകയേ ഉള്ളൂ ആക്രിക്കച്ചവടക്കാർക്ക് കൊടുക്കാൻ മനസ്സുവരുന്നില്ല  ആവശ്യമുള്ള ആർക്കെങ്കിലും കൊടുത്താൽ ഞങ്ങൾക്കും അതൊരു സന്തോഷമായിരിക്കും ഉപയോഗിച്ചതായതിനാൽ ഇപ്പോൾ സാറിനോടു പറയാൻ തന്നെ മടിയുണ്ട്അദേഹം നിർത്തിഓണത്തിനിടക്കാണോ ഇയാളുടെ പുട്ടു കച്ചവടം ഇവിടെ ഭക്ഷണത്തിനും വസ്ത്രത്തിനു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ആണ് അയാളുടെ അച്ഛൻ ഉപയോഗിച്ച് ഒഴിവാക്കിയ വീൽചെയറിന് ആൾക്കാരെ അന്വേഷിക്കുന്നത് എന്നതാണ് മനസ്സിലെങ്കിലുംനിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി ശ്രദ്ധയിൽ വയ്ക്കാം ആരെങ്കിലും അന്വേഷിക്കുക ആണെങ്കിൽ  നമ്പർ കൊടുക്കാം  എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു (സമയം 10:10 PM)ഇയാൾക്ക് ഈ പാതിരാത്രിക്ക് വെറെ പണിയൊന്നുമില്ലെ എന്ന് പറഞ്ഞ് ഭാര്യ കൊണ്ടു തന്ന തോർത്ത് മുണ്ടെടുത്ത്കുളിക്കാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫോൺ ബെല്ലടിക്കുന്നത് വാസു ഏട്ടൻ എന്നാണ് ട്രൂകാളർ പേര് കാണിച്ചത് നേരം വെവെകിയതിനാൽ ഫോൺ കട്ട് ചെയ്യാൻ പറഞ്ഞ എന്റെ മനസിന്റെ മുകളിൽ   കർത്തവ്യ ബോധം വിജയിച്ചതിനാൽ ഞാൻ ഫോണെടുത്ത് പറയൂ വാസുട്ടാ എന്ന് പറഞ്ഞു (ചിലപ്പോഴൊക്കെ ട്രൂ കാളർചതിക്കാറുണ്ട് എന്നാൽ ഇപ്പോ ചതിച്ചില്ല ) ന്റ പേര് വാസൂ ന്നാ ....വയലിലാണ് താമസം 6 മാസമുമ്പ് വാതം വന്ന് ഇപ്പോ അരക്കു താഴെ സ്വാധീനം  കുറവാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ആകെ ഉണ്ടായിരുന്ന വീൽചെയർ വെള്ളപൊക്കത്തിൽ നശിച്ചു, അല്ലെങ്കിലും അത് കേടായിരുന്നുഇവിടെ ഇന്ന് കിണറില് മരുന്നിടാൻ വന്ന ആൾക്കാരാ നമ്പറ് തന്നത് ഓര് പറഞ്ഞു സാറിനെ വിളിച്ച് പറഞ്ഞാ ചെൽപ്പം സഹായിക്കൂന്ന്  പുതിതൊന്നും വേണംന്നില്ല എങ്ങനെങ്കിലും ഒരു വിൽ ചെറ് കിട്ടിയാ വല്യ ഉപകാരാവു മായിരുന്ന്സ്വൽപം പരിഭ്രമത്തിൽ വാസു ഏട്ടൻപറഞ്ഞുഎന്റെ തലക്ക് ഒരു അടി കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ പറ്റാതായി പോയി (സമയം 10:13 PM)എന്ത് അൽഭുതമാണ് സംഭവിക്കുന്നത് കൊടുക്കാനുള്ളവനും വാങ്ങാനുള്ളവനും 3 മിനിട്ട് വ്യത്യാസത്തിൽ എന്നെ വിളിക്കുന്നുകാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞ് സെക്കന്റുകൾക്കക്കം ദൈവം കാണിച്ച് തരുകയാണ് മോനെ ശ്രീനാഥെ നിന്റെ അഹങ്കാരം ( ഞാൻ ചെയ്യുന്നു എന്ന ഭാവം ) നീ എതെങ്കിലും ബേങ്കിന്റെ ലോക്കറിൽ വെച്ചേക്ക് ഈ പ്രപഞ്ചമായി മാറാനും എല്ലാത്തിലും അന്തര്യാമിയായിരിക്കാനും എനിക്ക് കഴിയുമെങ്കിൽ എല്ലാ കാര്യങ്ങളും കോഡിനേറ് ചെയ്യാനും എനിക്ക് പറ്റുംപിന്നെ നിയെന്താ വിചാരിച്ചത് നിന്റെയൊക്കെ കയ്യീന്ന് കാശും വാങ്ങി കാര്യങ്ങൾ ചെയ്തു തരുന്ന പണിയാണ് എനിക്ക് എന്നാണോ എല്ലാറ്റിനും ഇവിടെ ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട് അതനുസരിച്ച് കാര്യങ്ങൾ നടക്കും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല  ഭൂമിയെ പരമാവധി നശിപ്പിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിട്ട് എന്നെ കുറ്റം പറയുന്നോഎന്ന് എന്നെ നോക്കി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കുണ്ടായിരുന്നു.ഞാനപ്പോ തന്നെ എന്റെ സുഹൃത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രകാശേട്ടനെ വിളിച്ച് കാര്യം പറഞ്ഞു മൂപ്പര് അപ്പോത്തന്നെ സുരേഷ് സാറിന്റെ വീട്ടിൽ പോയി വീൽചെയർ എടുത്ത് വാസു ഏട്ടന് കൊടുത്തു ഓട്ടോക്കൂലി പോലും വാങ്ങാതെ അദ്ദേഹവും എന്നെ അത്ഭുതപെടുത്തി (11:55 PM)ഈ അത്ഭുതം ലോകത്തോട് ഉറക്കെ വിളിച്ച് പറയണം ന്ന് കരുതി രാംജി യെ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് അത്ഭുതമല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആ മനുഷ്യനും എന്നെ അത്ഭുതപെടുത്തിശരിയാണ് ഈ പ്രപഞ്ചവും ജീവനും ചെടിയും എല്ലാം അത്ഭുതങ്ങൾ തന്നെനിങ്ങൾക്ക് ഇത് അത്ഭുതമാണോ എന്ന് എനിക്കറിയില്ലസ്നേഹാത്ഭുതങ്ങളോടെഡോ.ശ്രീനാഥ് കരയാട്ട്9946740888

Thu, 16 Mar 2023

All blogs