ഭാരതീയ ധർമ്മ പ്രചാര സഭ തയ്യാറാക്കിയ ശിവ പൂജയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ഈ ജീവിതത്തിൽ നിങ്ങളെടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് മഹാരുദ്ര ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ. സഗുണോപാസന / നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ഉപാസന നിലനിൽക്കുന്നത്. ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് ശിവപൂജ.
ശിവപൂജ പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്. എല്ലാവരെയും വളരെ സ്നേഹത്തോടെ ശിവപൂജ പദ്ധതിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Write a public review