ഭാരതീയ ധർമ്മ പ്രചാര സഭ തയ്യാറാക്കിയ ധർമ്മശാസ്താ ഉപാസനയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ഈ ജീവിതത്തിൽ നിങ്ങളെടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് ധർമ്മശാസ്താ ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല. പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ. സഗുണോപാസന / നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ഉപാസന നിലനിൽക്കുന്നത്. ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മശാസ്താ ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്. എല്ലാവരെയും വളരെ സ്നേഹത്തോടെ ധർമ്മശാസ്താ ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു.
അവതാരിക
ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് ലക്ഷ്യം വച്ചത് ഭാരതമായിരുന്നു.
എന്ത് അറിവാണ് ഭാരതം ലോകത്തിനു നൽകിയത് ?
അത് ആത്മജ്ഞാനമാണ്. ശാസ്ത്ര ചിന്തകളാണ്.
ഈശ്വരാരാധനയിലൂടെ ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്. നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ദേവതകളെ സൃഷ്ടിച്ച്, ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള പദ്ധതികളാണ്, ദർശനങ്ങളാണ്.
സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യയ്ക്കായി സരസ്വതിയെയും ശക്തിക്കായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.
ഭാരതം എപ്പോഴും ദർശനങ്ങളെ സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങളായാണ്, പദ്ധതികളായാണ്.
തലമുറ തലമുറകളിലേയ്ക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങളായാണ്.
ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത്), ആ അർത്ഥം കൊണ്ട് സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേയ്ക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ.
പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേയ്ക്ക് കൊണ്ടുവരാൻ വേണ്ടി ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ഉപാസനകൾ.
ധർമ്മശാസ്താ ഉപാസനയിലൂടെ സകല സമൃദ്ധിയും നമ്മുടെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നു. അയ്യപ്പനെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആദ്ധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നതാണ് ഈ പൂജ പദ്ധതി.
കഠിനങ്ങളായ മുദ്രകൾ, സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ ഐശ്വര്യം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Write a public review