ഭാരതീയ ധർമ്മ പ്രചാര സഭ തയ്യാറാക്കിയ ചണ്ഡികാ ഉപാസനയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ഈ ജീവിതത്തിൽ നിങ്ങളെടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് ചണ്ഡികാ ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല. പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ. സഗുണോപാസന / നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ഉപാസന നിലനിൽക്കുന്നത്. ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് ചണ്ഡികാ ഉപാസന.
ചണ്ഡികാ ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്. എല്ലാവരെയും വളരെ സ്നേഹത്തോടെ ചണ്ഡികാ ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു.
വിശക്കുന്ന വയറിനോട് വേദം പറയരുത് അവർക്ക് ആദ്യം ഭക്ഷണം നൽകി വിശപ്പ് മാറ്റുക അതിനുശേഷം അവർക്ക് ആദ്ധ്യാത്മികത നൽകുക എന്ന് വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യം നമുക്ക് വേണ്ടത് സാമ്പത്തിക സുസ്ഥിരതയാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും എല്ലാവർക്കും തന്നെ ഒരേ പോലെ ചെയ്യാൻ സാധിക്കുന്ന രീതിയിൽ വളരെ ലളിതമായാണ് ചണ്ഡികാ ഉപാസനാ ക്രമം വ്യവസ്ഥ ചെയ്തിട്ടുള്ളത്.
കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് പാഠഭാഗങ്ങൾ പഠിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. ഓരോ വീട്ടിലെ അമ്മമാരും ഈ പൂജ പഠിച്ച് അനുഷ്ഠിക്കുന്നത് വളരെ കൂടുതൽ ഗുണം ചെയ്യും. ഓരോ വീടിന്റെയും കേന്ദ്രം അവിടുത്തെ അമ്മയാണ്.
ആ അമ്മ മാനസികവും ശാരീരികവുമായി ശക്തി പ്രാപിക്കുമ്പോളാണ് കുടുംബത്തിൽ ഐക്യവും സ്നേഹവും ഉണ്ടാവുന്നത്.
നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താനും ഇച്ഛാശക്തി വർദ്ധിപ്പിക്കാനും അതിലൂടെ നമുക്ക് ആവശ്യമുള്ള എല്ലാം നേടിയെടുക്കാനും നമ്മെ പ്രാപ്തനാക്കുന്നതിനാണ് നമ്മുടെ പൂർവികർ നമുക്ക് ഉപാസനാ സമ്പ്രദായങ്ങൾ വ്യവസ്ഥ ചെയ്തു തന്നിട്ടുള്ളത്.
ശക്തമായ തപസ്സിലൂടെ മാത്രമേ നമുക്ക് സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ശക്തി വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായാണ് നമ്മൾ ചണ്ഡികാ ഉപാസനാ പദ്ധതി പഠിക്കുന്നത്. വളരെ ലളിതമായ രീതിയിൽ ഏവർക്കും ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പൂജ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് പൂജ ചെയ്യാൻ സാധിക്കുമെന്നതാണ്
ഈ പദ്ധതിയുടെ പ്രത്യേകത.
Write a public review